നികുതി പരിഷ്‌കാരവുമായി സര്‍ക്കാര്‍; കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്ന പദ്ധതികള്‍ പ്രധാനമന്ത്രി വ്യാഴാഴ്ച പ്രഖ്യാപിക്കും

August 12, 2020 |
|
News

                  നികുതി പരിഷ്‌കാരവുമായി സര്‍ക്കാര്‍; കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്ന പദ്ധതികള്‍ പ്രധാനമന്ത്രി വ്യാഴാഴ്ച പ്രഖ്യാപിക്കും

സത്യസന്ധരായ നികുതി ദായകരെ സഹായിക്കാനായി നികുതി പരിഷ്‌കാരവുമായി സര്‍ക്കാര്‍. കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്ന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പ്രഖ്യാപിക്കും. പ്രത്യക്ഷ നികുതി നിയമം ലളിതമാക്കല്‍, നികുതി നിരക്ക് കുറയ്ക്കല്‍ തുടങ്ങിയവയും പ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രത്യക്ഷ നികുതി ബോര്‍ഡ് ഇതിനകം നിരവധി പരിഷ്‌കാരങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. അതിന്റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതികള്‍. കോര്‍പറേറ്റ് നികുതി 30ശതമാനത്തില്‍നിന്ന് 22 ശതമാനമാക്കി കുറച്ചതുള്‍പ്പടെയുള്ള പരിഷ്‌കാരങ്ങളാണ് ഈയിടെ സെന്ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് നടപ്പാക്കിയത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവരുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്.

Related Articles

© 2024 Financial Views. All Rights Reserved