സോഷ്യല്‍ മീഡിയയില്‍ തരംഗമായി നരേന്ദ്ര മോദിയുടെ സിനിമ ട്രെയ്‌ലര്‍; തെരഞ്ഞെടുപ്പിന് മുന്നോടിയായി ചിത്രം ഏപ്രില്‍ 5 ന് തിയേറ്ററുകളിലെത്തും

March 22, 2019 |
|
News

                  സോഷ്യല്‍ മീഡിയയില്‍ തരംഗമായി നരേന്ദ്ര മോദിയുടെ സിനിമ ട്രെയ്‌ലര്‍; തെരഞ്ഞെടുപ്പിന് മുന്നോടിയായി ചിത്രം ഏപ്രില്‍ 5 ന് തിയേറ്ററുകളിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. സോഷ്യല്‍ മീഡിയ ഒന്നടങ്കം മിനിറ്റുകള്‍ക്കകം തന്നെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. യൂട്യൂബിലെ ട്രന്‍ഡിംഗ് പട്ടികയില്‍ വീഡിയോ ഇടം പിടിക്കുകയും ചെയ്തു. വിവേക് ഒബ്‌റോയിയാണ് പ്രധാനമന്ത്രിയുടെ വേഷത്തില്‍ സിനിമയിലെത്തുന്നത്. 

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഏപ്രില്‍ 5 ന് തിയേറ്ററുകളിലെത്തും. വിവേക് ഒബ്‌റോയിയെ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് ഈ ചിത്രത്തിന്റെ പോസ്റ്റര്‍. ട്രെയിലര്‍ സോഷ്യല്‍ മീഡിയയുടെ ഭാവനയെ പിടിച്ചടക്കാന്‍ കഴിഞ്ഞു. ദേശീയതലത്തിലൂന്നിയ സംഭാഷണങ്ങളടക്കം പ്രധാനമന്ത്രിയുടെ എല്ലാ രാഷ്ട്രീയ, ജീവിത സംഭവങ്ങളിലൂടെയുമാണ് സിനിമ കടന്നു പോകുന്നതെന്ന് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നു. 

 

Related Articles

© 2024 Financial Views. All Rights Reserved