പിടികിട്ടാപുള്ളി നീരവ് മോദിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തു; അന്വേഷണ ഏജന്‍സികള്‍ നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി

March 20, 2019 |
|
News

                  പിടികിട്ടാപുള്ളി നീരവ് മോദിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തു; അന്വേഷണ ഏജന്‍സികള്‍ നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപ വായ്‌പെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തു. വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ ഇന്നു തന്നെ ഹാജരാക്കുമെന്നാണ് അറിവ്. നീരവ് മോദിക്കെതിരെ  രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടര്‍ന്നാണ് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്റ്റര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഉത്തരവിനെതിരെ നീരവ് മോദിക്ക് അപീലിന് പോകാന്‍ കഴിയും. നീരവ് മോദിയുടെ കൈവശമുള്ള 1,873,08 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകിട്ടുകയും ചെയ്തിരുന്നു. 

2018 ഓഗസ്റ്റിലെ ഇഡിയുടെ അപേക്ഷ പരിഗണിച്ചാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്റ്റര്‍ കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. വെസ്റ്റ്മിനിസ്റ്റര്‍ മജിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും നീരവ് മോദിയെ  ഇന്ത്യയിലെത്തിക്കുക. വ്യാജ രേഖകള്‍ ഉണ്ടാക്കി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപ തട്ടിയെടുത്ത വ്യക്തിയാണ് നീരവ് മോദി. നീരവ് മോദിയെ ഇന്ത്യയിലെത്തിക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ ഊര്‍ജിതമായ ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved