വായ്പാ മേളയിലൂടെ പൊതുമേഖലാ ബാങ്കുകള്‍ വിതരണം ചെയ്തത് 81,781 കോടി രൂപ; പുതിയ സംരംഭകര്‍ക്ക് മാത്രമായി വിതരണം ചെയ്തത് ഭീമമായ തുക

October 15, 2019 |
|
News

                  വായ്പാ മേളയിലൂടെ പൊതുമേഖലാ ബാങ്കുകള്‍ വിതരണം ചെയ്തത് 81,781 കോടി രൂപ; പുതിയ സംരംഭകര്‍ക്ക് മാത്രമായി വിതരണം ചെയ്തത് ഭീമമായ തുക

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബെങ്കുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഒമ്പത് വരെ സംഘടിപ്പിച്ച് വായ്പാ മേളയിലൂടെ 81,781 കോടി രൂപയോളം വിതരണം ചെയ്തുവെന്ന്് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ വ്യക്തമാക്കി. പുതിയ സംരംഭകര്‍ക്ക് മാത്രമായി വായ്പാ മേളയിലൂടെ 34,342 കോടി രൂപയോളമാണ് ഒക്ടോബര്‍ ഒന്നുമതുതല്‍ ഒമ്പത് വരെ ആകെ വിതരണം ചെയ്തത്. 

രാജ്യത്തെ മാന്ദ്യത്തെ ചെറുത്ത് തോത്പ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ 400 ജില്ലകളില്‍ പൊതുമേഖലാ ബാങ്കുകള്‍ വിപുലമായ വായ്പാ മേള സംഘടിപ്പിക്കുന്നത്. വായ്പാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പൊതുമേഖലാ ബാങ്കുകള്‍ വായ്പാ മേള സംഘടിപ്പിച്ചിട്ടുള്ളത്. ചെറുകിട-ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് വിപുലമായ വായ്പാ മേള സംഘടിപ്പിച്ചത്. 

രണ്ട് ഘട്ടങ്ങളിലായാണ് രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ വായ്പാ മേള സംഘടിപ്പിക്കുന്നത്. 150 ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ രണ്ടാം ഘട്ടത്തില്‍ വായ്പാ മേള സംഘടിപ്പിക്കുന്നത്. ഉത്സവ സീസണായതിനാല്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ വിപുലപ്പെടുത്തുകയെന്നതാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. പൊതുമേഖലാ ബാങ്കുകള്‍ സംഘടിപ്പിക്കുന്ന വായ്പാ മേള രാജ്യത്തെ 400 ജില്ലകളിലാണ് വിപുലമായി നടപ്പിലാക്കുക.

അതേസമയം പൊതുമേഖലാ ബാങ്കുകളുടെ വളര്‍ച്ച ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. വായ്പാ ശേഷി, മൂലധന പര്യാപ്തി, പ്രവര്‍ത്തന ക്ഷമത, മികച്ച സേവനം, ഉപഭക്തൃ അടിത്തറ വര്‍ധിപ്പിക്കുക എന്നീ വളര്‍ച്ച ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. 

Related Articles

© 2024 Financial Views. All Rights Reserved