പൊതുമേഖലാ ബാങ്കുകള്‍ ലാഭത്തിലെന്ന് ധനകാര്യ സഹമന്ത്രി; നടപ്പുവര്‍ഷത്തെ ആദ്യപകുതിയിലെ ലാഭം 3,221 കോടി രൂപ

December 11, 2019 |
|
Banking

                  പൊതുമേഖലാ ബാങ്കുകള്‍ ലാഭത്തിലെന്ന് ധനകാര്യ സഹമന്ത്രി; നടപ്പുവര്‍ഷത്തെ ആദ്യപകുതിയിലെ ലാഭം  3,221 കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്.  2019-2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍  3,221 ലാഭം നേടിയെ് ധനകാര്യ സഹമന്ത്രി  അനരാഗ് സിങ് ഠാക്കൂര്‍ പാര്‍ലമെന്റില്‍  വ്യക്തമാക്കിയത്. നിഷ്‌ക്രിയ ആസ്തികളും, മറ്റ് ചിലവുകളും വര്‍ധിച്ചത് മൂലമാണ്  രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 2017-2018,2018-2019 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടത്തിലേക്കെത്തിയതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍ ചില തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ലാഭത്തിലേക്കെത്തിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 

ബാങ്കുകളുടെ പ്രവര്‍ത്തന ലാഭത്തിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നു. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍  1,55,603 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.  2018-2019 സാമ്പത്തിക  വര്‍ഷത്തില്‍ 1,53,871 കോടി രൂപയുമായിരുന്നു ലാഭത്തില്‍  രേഖപ്പെടുത്തിയത്.  അതേസയം എന്‍പിഎകള്‍ക്കും, മറ്റ് ആകസ്മികള്‍ക്കും വേണ്ടിയുള്ള വകയിരുത്തല്‍ 2018-2019,2019-2020 സാമ്പത്തിക വര്‍ഷത്തില്‍ യഥാക്രമം 2,40,973 കോടി രൂയും, 2,35,623 രൂപയുമായിരുന്നു രേഖപ്പെടുത്തിയത്. 

അതേസമയം പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ നേരിയ  കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍  പൊതുമേഖലാ ബാങ്കുകളുടെ അറ്റനഷ്ടം  85,370 കോടി രൂപയും, 2018-2019 സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം 81,752 കോടി രൂപയുമായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 3221 കോടി രൂപയോളമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നേടിയതെന്നാണ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിലവില്‍ പൊതുമേഖലാ ബങ്കുകളുടെ വായ്പാ ഇനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  വായ്പാ മൂല്യം 68.76 ലക്ഷം കോടി രൂപയായിരുന്നുവെന്നാണ് റിേേപ്പാര്‍ട്ട.

Related Articles

© 2024 Financial Views. All Rights Reserved