കേരളത്തില്‍ റാന്‍സംവെയര്‍ അറ്റാക്ക് വീണ്ടും ; ബാക്കപ്പ് എടുക്കാന്‍ മറക്കല്ലേ

December 14, 2019 |
|
News

                  കേരളത്തില്‍ റാന്‍സംവെയര്‍ അറ്റാക്ക് വീണ്ടും ; ബാക്കപ്പ് എടുക്കാന്‍ മറക്കല്ലേ

തിരുവനന്തപുരം: റാന്‍സംവെയര്‍ ഭീഷണി വീണ്ടും കേരളത്തില്‍ സജീവമാകുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട്. കമ്പ്യൂട്ടര്‍ ഫയലുകള്‍ റാന്‍സംവെയര്‍ മാല്‍വെയറുകള്‍ ലോക്ക് ചെയ്യുകയും മോചനദ്രവ്യം ആവശ്യപ്പെടുകയുമാണ് പതിവ്. ഇത്തവണ വിവിധ ജില്ലകളിലായി 25ല്‍പരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീഡിയോ എഡിറ്റ് സ്റ്റുഡിയോകള്‍, അക്കൗണ്ടിങ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവരുടെ കമ്പ്യൂട്ടറുകളിലാണ് ഇവ നുഴഞ്ഞുകയറി പണിയൊപ്പിക്കുന്നത്. വെള്ളയമ്പലത്ത് സിനിമാപ്രവര്‍ത്തകര്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്ന മ്യൂസിക് വീഡിയോ ,വെബ് സീരിസ് എന്നിവയുടെ ഒറിജിനല്‍ ഫയലുകള്‍ നഷ്ടമായതായി പൊലീസ് പറഞ്ഞു.

റാന്‍സംവെയര്‍ ബാധിച്ചുകഴിഞ്ഞാല്‍ കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ പ്രത്യേക ഫോര്‍മാറ്റിലേക്ക് മാറുകയാണ് ചെയ്യുക. ഈ ഫയല്‍ പിന്നീട് കമ്പ്യൂട്ടര്‍ ഉടമയ്ക്ക് തുറക്കാനോ പ്രവര്‍ത്തിപ്പിക്കാനോ സാധിക്കില്ല. ഫയല്‍ തുറക്കാനാവശ്യമായ പിന്‍നമ്പര്‍ വേണമെങ്കില്‍ ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്ന മോചനദ്രവ്യം നല്‍കേണ്ടി വരും. വന്‍തുകയാണ് ഇവര്‍ ചോദിക്കുക.  നേരത്തെ 2017ല്‍ വാനാക്രൈ ആക്രമണം ലോകത്തെ നിരവധി കമ്പ്യൂട്ടറുകളെയായിരുന്നു ബാധിച്ചത്.

 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved