നെറ്റ് ബാങ്കിങ് ഇടപാടുകാരില്‍ നിന്ന് ആര്‍ബിഐ സര്‍വീസ് ചാര്‍ജും ടാക്‌സും ഒഴിവാക്കി

June 06, 2019 |
|
Banking

                  നെറ്റ് ബാങ്കിങ് ഇടപാടുകാരില്‍ നിന്ന് ആര്‍ബിഐ സര്‍വീസ് ചാര്‍ജും ടാക്‌സും ഒഴിവാക്കി

മുംബൈ: ആര്‍ബിഐ ഇപ്പോള്‍ പുതിയൊരു തീരുമാനം എടുത്തിരിക്കുകയാണ്. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും, ഡിജിറ്റല്‍ പണമിടപാട് വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായി  എന്‍ഇഎഫ്ടി, ആര്‍ടിജിഎഎസ് എന്നിവ വഴി പണം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അധികമായി ഈടാക്കിയിരിക്കുന്ന തുക ഇനി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കേണ്ട കാര്യമില്ലെന്ന് ആര്‍ബിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അതേസമയം എടിഎം ഇടപാടുകളള്‍ക്ക് ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് അധികം ഈടാക്കുന്ന തുകയെ പറ്റി പഠിക്കാനും, വിലയിരുത്താനും പ്രത്യേക സമിതിയെ നിയമിക്കുകയും ചെയ്തു. 

നെറ്റ് ബാങ്കിങ് വഴി പണമിടപാട് നടത്തുമ്പോള്‍ ബാങ്കുകള്‍ ഈടാക്കിയിരുന്ന അധിക തുകയാണ് ആര്‍ബിഐ ഇപ്പോള്‍ വേണ്ടെന്ന് തീരുമാനിച്ചിട്ടുള്ളത്.  ഈ തുകയ്ക്ക് മേല്‍ അധിക സര്‍വീസ് ടാക്‌സും ബാങ്കുകള്‍ ഈടാക്കുകയും ചെയ്തിരുന്നു. ഈ തുകയാണ് ആര്‍ബിഐ ഇപ്പോള്‍ വേണ്ടെന്ന് തീരുമാനിച്ചത്. 

എടിഎം സര്‍വീസുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ അധികമായി ഈടാക്കുന്ന തുകയെ പറ്റി പഠിക്കാന്‍ പ്രത്യേക സനമിതിയെ നിയോഗിക്കുകയും ചെയ്തു. രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമിര്‍മിപ്പക്കണമെന്നാണ് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുള്ളത്. 

എന്നാല്‍ നെറ്റ് ബാങ്കി വഴി റണ്ട് ലക്ഷത്തിനു മുകളിലേക്കുള്ള ഇടപാടുകള്‍ കൈമാറുന്നതിന് ആര്‍ടിജിഎസ് സംവിധാനമാണ് ഉപയോഗിച്ചിട്ടുള്ളത്. അതില്‍ കുറവ് വരുന്ന ഇടപാടിന് എന്‍ഇഫ്ടിയുമാണ് ഇടപാുകള്‍ നടത്തുന്നതിന് സൗകര്യമായി അുവദിച്ചത്.

 

Related Articles

© 2024 Financial Views. All Rights Reserved