എസ്ബിഐക്ക് നേരെ കടിഞ്ഞാണിട്ട് ആര്‍ബിഐ; ബാങ്കിങ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ എസ്ബിഐ വന്‍ വീഴ്ച്ച വരുത്തി

July 17, 2019 |
|
Banking

                  എസ്ബിഐക്ക് നേരെ കടിഞ്ഞാണിട്ട് ആര്‍ബിഐ;  ബാങ്കിങ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ എസ്ബിഐ വന്‍ വീഴ്ച്ച വരുത്തി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐക്ക്  നേരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏഴ് കോടി രൂപ പിഴചുമത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തിതിന്റെ പേരിലാണ് ബാങ്കിന് നേരെ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ പിഴ ചുമത്തിയത്. ബാങ്കിന്റെ ധനവിവരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിലുള്ള പിഴയാണ് ആര്‍ബിഐ ഇപ്പോള്‍ കണ്ടെത്തിയിട്ടുത്. വരുമാന വിവരങ്ങള്‍ കൈമാറുന്നതിവലും ആസ്തിയകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ കൈമാറുന്നതിലും ബാങ്ക് വന്‍ വീഴ്ച്ച വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്‍പിഎ ആസ്തികള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിലും ആര്‍ബിഐ വന്‍ വീഴ്ച്ച വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാങ്ക് വായ്പകള്‍ സംബന്ധിച്ച വിവിരങ്ങള്‍ കൈമാറുന്നതിലും വന്‍ വീഴ്ച്ച വരുത്തിയിട്ടുണ്ടെന്നും നിഷ്‌ക്രിയ ആസ്തികളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ബാങ്ക് പൂര്‍ണമായും കൈമാറിയില്ലെന്നും വിവരം. 

ബാങ്കിന് നേരെ ആര്‍ബിഐ വിവിധയിനത്തില്‍ ഇതിന് മുന്‍പും പിഴ ചുമത്തിയിട്ടുണ്ട്. ഒരു കോടി  രൂപയായിരുന്നു ബാങ്കിന് നേരെ ആര്‍ബിഐ പിഴചുമത്തിയത്. .ബാങ്കിങ് റെഗുലേഷന്‍ ആക്ട്, 1949 ലെ സെക്ഷന്‍ 47 എ പ്രകാരം കൈപ്പറ്റിയ അധികാര പരിധിയില്‍ ബാങ്കിന്റെ പേരില്‍ ആര്‍ബിഐ അന്ന് ഒരു കോടി രൂപ പിഴചുമത്തിയത. ഇത് എസ്ബിഐയുടെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിവരം. ബാങ്കിങ് സേവവന മേഖലയില്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചതിനാലാണ് രാജ്യത്തെ ഏ്റ്റവും വലിയ പൊതുമമേഖലാ ബാങ്കായ എസ്ബിഐക്കെതിരെ ആര്‍ബിഐ പിഴ ചുമത്തിയിട്ടുള്ളത്. ബാങ്കിങ് മേഖലയിലെ സേവനങ്ങളിലെ നിയമങ്ങള്‍ ലംഘിച്ചതിനാണ് ആര്‍ബിഐ ഒരു കോടി രൂപ പിഴ എസ്ബിഐക്ക് നേരെ ചുമത്തിയത്.

 

Read more topics: # RBI slaps Rs 7 crore penalty,

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved