ലക്ഷ്മി വിലാസ് ബാങ്ക്-ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് ലയനത്തിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ

April 08, 2019 |
|
Banking

                  ലക്ഷ്മി വിലാസ് ബാങ്ക്-ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് ലയനത്തിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ മേഖലയിലെ ബാങ്കുകളിലൊന്നായ ലക്ഷ്മി വിലാസ് ബാങ്ക് ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡുമായി ലയിക്കാനുള്ള തീരുമാനത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി  നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ലയനത്തിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ തന്നെയാണ് വ്യക്തമാക്കിയത്. ലക്ഷ്മി വിലാസ് ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡ് നോമിനേറ്റംഗങ്ങളായ രണ്ട് പേര്‍ ലയനത്തിന് ആര്‍ബിഐ അംഗീകാരം നല്‍കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് ആര്‍ബിഐ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത്. പ്രചരണം മാധ്യമങ്ങളിലൂടെ ആയതിനാലാണ് ആര്‍ബിഐ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന ഇറക്കിയത്. 

ലയനവുമായി ബന്ധപ്പെട്ട്  ലക്ഷ്മി വിലാസ് ബാങ്കിന്റെ നോമിനികളായ രണ്ട് അഡീഷണല്‍ ഡയറക്ടര്‍മാര്‍ ലയനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയോ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്. ലക്ഷ്മി വിലാസ് ബാങ്കും ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡുമായുള്ള ലയനത്തിന്റെ വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ലയനത്തിന് വലിയ പ്രാധാന്യമാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം നല്‍കിയത്. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് മേഖല സൃഷ്ടിക്കപ്പെടുമെന്നായിരുന്നു പ്രചരണം. 

 

Related Articles

© 2024 Financial Views. All Rights Reserved