ഡിജിറ്റല്‍ ഇടപാടുകളുടെ വളര്‍ച്ച ലക്ഷ്യമിട്ട് ആര്‍ബിഐയുടെ വിഷന്‍ 2021

May 17, 2019 |
|
Banking

                  ഡിജിറ്റല്‍ ഇടപാടുകളുടെ വളര്‍ച്ച ലക്ഷ്യമിട്ട് ആര്‍ബിഐയുടെ വിഷന്‍ 2021

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനായി ആര്‍ബിഐ 2021 വിഷന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. നോട്ട് ഇടപടുകള്‍ കുറച്ച് ഡിജിറ്റല്‍ ഇടപാടിനെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ആര്‍ബിഐ വിഷന്‍ 2021ലൂടെ ലക്ഷ്യമിടുന്നത്. മികച്ച നിലവാരത്തിലുള്ള ഇ-പേമന്റ് സംവിധാനം രാജ്യത്ത് വികസിപ്പിക്കുകയെന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം. രാജ്യത്ത് 2021 ഓടെ ഡിജിറ്റല്‍  ഇടപാടില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് ആര്‍ബിഐയുടെ നിരീക്ഷണത്തിലൂടെ വ്യക്തമാക്കുന്നത്. നിലവില്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം 2,069 കോടിയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2021 ല്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ നാല് മടങ്ങായി വര്‍ധിച്ച് 8,707 കോടിയായി ഉയരുമെന്നാണ് ആര്‍ബിഐ പറയുന്നത്. 

രാജ്യത്ത് നോട്ട് ഇടപാടുകളുടൈ എണ്ണം കുറച്ച് ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നതാണ് ആര്‍ബിഐ വിഷന്‍ 2021 ലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കാനും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ വളര്‍ത്തിയെടുക്കാനും ആര്‍ബിഐ വിഷന്‍ 2021 ലൂടെ ലക്ഷ്യമിടുന്നുണ്ട്.

 

Related Articles

© 2024 Financial Views. All Rights Reserved