കിട്ടാക്കടവുമായി ബന്ധപ്പെട്ട ആര്‍ബിഐയുടെ പുതിയ സര്‍ക്കുലര്‍ ഗുണം ചെയ്യും

June 11, 2019 |
|
Banking

                  കിട്ടാക്കടവുമായി ബന്ധപ്പെട്ട ആര്‍ബിഐയുടെ പുതിയ സര്‍ക്കുലര്‍ ഗുണം ചെയ്യും

ന്യൂഡല്‍ഹി: ബാങ്കുകളിലെ കിട്ടാക്കടം സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആര്‍ബിഐയുടെ പുതിയ ഉത്തരവ് ഗുണം ചെയ്യുമെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സിയായ മൂഡിസ് അഭിപ്രായപ്പെടുന്നു. അതേസമയം പാപ്പരത്തെ (Insolvency and Bankruptcy Code ) നിയമവുമായി ബന്ധപ്പെട്ട നടപടികളിലുള്ള സമീപനവും, മെല്ലെപ്പോക്കും ആര്‍ബിഐക്ക് ഗുണം  ചെയ്യില്ലെന്നും, പാപ്പരത്ത നിയമ നടപടികള്‍ വേഗത്തിലാക്കണമെന്ന സൂചനയുമാണ് മൂഡിസ് ഇപ്പോള്‍ മുന്നോട്ടുവെക്കുന്നത്. 

പുതിയ നിര്‍ദ്ദേശങ്ങളും, ചട്ടങ്ങളും നിഷ്‌ക്രിയ ആസ്തികള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നും, നടപടികള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നും മൂഡിസ് നിരീക്ഷണത്തിലൂടെ വ്യക്തമാക്കുന്നു. പുതിയ നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പുതിയ സര്‍ക്കുലര്‍ പ്രകാരം തിരിച്ചടവ് വൈകിപ്പിക്കുന്ന ഒരു വായ്പാ ഉടമയ്ക്ക് ഒരു മാസത്തെ സമയം  കൂടി അനുവദിക്കുന്നതിനാണ് പുതിയ സര്‍ക്കുലറില്‍ അനുമതി നല്‍കുന്നത്. 

അതേസമയം ബാങ്കിങ്- ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടി സര്‍ക്കുലര്‍ ഒരുപോലെ നടപ്പിലാക്കുന്നത് ഗുണം ചെയ്യുമെന്നാണ് മൂഡിസ് മുന്നോട്ടുവെക്കുന്നത്. അതേസമയം പാപ്പരത്തെ നിയമം കര്‍ശനമാക്കിയാല്‍ ബാങ്കുകളുടെ ബാലന്‍സില്‍ ഷീറ്റില്‍ ഗുണകരമായ ഫലം ഉണ്ടാക്കാന്‍ സാധിക്കുമെന്ന ്അഭിപ്രായവും മൂഡിസ് മുന്നോട്ടുവെക്കുന്നു.

കഴിഞ്ഞ ആഴ്ചയാണ് കിട്ടാക്കടവുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. 2018 ഫിബ്രുവരിയില്‍ ആര്‍ബിഐ പുറത്തിറക്കിയ സര്‍ക്കുലര്‍ സുപ്രീംകോടതി റദ്ദ് ചെയ്തതുകൊണ്ടാണ് പുതിയ കിട്ടാക്കടവുമായി ബന്ധപ്പെട്ട് പുതിയ സര്‍ക്കുലര്‍ ആര്‍ബിഐ പുറത്തറക്കിയത്. 

 

Related Articles

© 2024 Financial Views. All Rights Reserved