റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി തിരിച്ചുകയറുന്നു; സര്‍ക്കാര്‍ ഇടപെടല്‍ ഗുണം ചെയ്തു, വസ്ത്രകയറ്റുമതിയില്‍ വലിയ വിഹിതം നേടാന്‍ കമ്പനികള്‍

February 25, 2020 |
|
News

                  റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി തിരിച്ചുകയറുന്നു; സര്‍ക്കാര്‍ ഇടപെടല്‍ ഗുണം ചെയ്തു, വസ്ത്രകയറ്റുമതിയില്‍ വലിയ വിഹിതം നേടാന്‍ കമ്പനികള്‍

ദില്ലി: ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുള്ള കാലയളവില്‍ നേരിയ വര്‍ധനവാണ് കാണിച്ചതെങ്കിലും സര്‍ക്കാരിന്റെ പൂര്‍ണമായ ഇടപെടല്‍  ഗുണം ചെയ്തു.വസ്ത്രകയറ്റുമതിക്കാര്‍ക്ക് സമീപ ഭാവിയില്‍ വലിയ വിപണി വിഹിതം കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഘടനയുടെ 42ാം സ്ഥാപക ദിനത്തില്‍ ശനിയാഴ്ച സംസാരിക്കവെയാണ് എഇപിസി ചെയര്‍മാന്‍ എ ശക്തിവേല്‍ ഈ പ്രതീക്ഷ പങ്കുവെച്ചത്. ധനമന്ത്രി നിര്‍മല സീതാരാമന്‍,വാണിജ്യമന്ത്രി പീയുഷ് ഗോയല്‍,ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി എന്നിവരുമായി നടത്തിയ ആശയവിനിമയത്തില്‍ വസ്്ത്ര കയറ്റുമതിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍  ഉണ്ടെന്നും വസ്ത്ര കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും എഇപിസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

പ്യൂരിഫൈഡ് ടെറാഫ്തലിക് ആസിഡ് അഥവാ പിടിഎയുടെ ആന്റി ഡംപിങ് തീരുവ നീക്കം ചെയ്ത് സര്‍ക്കാര്‍ രാജ്യത്ത് മനുഷ്യനിര്‍മിത ഫൈബര്‍ ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചയ്ക്ക് സഹാകരമായ നിലപാട് സ്വീകരിച്ചു. ഇന്ത്യന്‍ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള മെഗാ എക്‌സിബിഷനുകളില്‍ പങ്കെടുക്കാന്‍ കൗണ്‍സില്‍ പദ്ധതിയിട്ടുണ്ടെന്ന് ശക്തിവേല്‍ പറഞ്ഞു. ദല്‍ഹി കേന്ദ്രമായ എഇപിസിക്ക് രാജ്യവ്യാപകമായി 12 ഓഫീസുകളും 8000 അംഗങ്ങളുമുണ്ട്.. ടെക്‌സ്റ്റൈല്‍ മേഖലിയെ മിക്കവാറും സ്ഥാപനങ്ങളും സംഘടനയില്‍ ഉള്‍പ്പെടുന്നു. ടോകിയോയിലെ ഇന്ത്യാ ടെക്‌സ് ട്രെന്റ് ഫെയര്‍,പ്യൂവര്‍ ലണ്ടന്‍,ലാസ് വെഗാസിലെ മാജിക് ഫെയര്‍,കാനഡയിലെ അപ്പാരല്‍ ടെക്‌സ്റ്റൈല്‍ സോഴ്‌സിങ്,ഓസ്‌ട്രേലിയ ഇന്റര്‍നാഷനല്‍ സോഴ്‌സിങ് മേള എന്നിവയിലെല്ലാം തങ്ങളുടെ പ്രതിനിധികള്‍ ഉണ്ടാകുമെന്ന് കൗണ്‍സില്‍ അറിയിച്ചു. കാര്‍ഷിക മേഖലയ്ക്ക്  ശേഷം രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളാണ് വസ്ത്രമേഖല. 12.9 ലക്ഷം പേരാണ് ഈ മേഖലയില്‍ ജോലിചെയ്യുന്നത്.

Related Articles

© 2024 Financial Views. All Rights Reserved