റിയല്‍മി സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്റ്റോറൂമകള്‍ ഇന്ത്യയില്‍ ആരംഭിക്കും

June 22, 2019 |
|
News

                  റിയല്‍മി സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്റ്റോറൂമകള്‍ ഇന്ത്യയില്‍ ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഇടങ്ങളില്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ ഭീമന്‍ കമ്പനിയായ റിയല്‍മി സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്റ്റോറൂമകള്‍ ആരംഭിക്കും. ഓട്ടോമാറ്റിക് റൂട്ട് വഴിയുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണ് സിംഗിള്‍ ബ്രാന്‍ഡ് കേന്ദ്രീകരിച്ച് റീട്ടെയ്ല്‍ സ്റ്റോറൂമകള്‍ കമ്പനി ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. റിയല്‍മി ഫോണുകള്‍ മാത്രമാണ് ഈ സ്‌റ്റോറൂമിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക. റിയല്‍മി ഡോട്‌കോം സ്‌റ്റോറൂമിന്റെ പൂര്‍ണമായ ഉടമസ്ഥവകാശം വ്യാപാര പങ്കാളിയില്‍ നിന്ന് കമ്പനിക്ക് ലഭിച്ചിരുന്നു.

എഫ്ഡിഐ വിദേശ നിക്ഷേപ പോളിസി ഉപയോഗിച്ചുകൊണ്ട് നിലവില്‍ വിവോയും, ഷഓമിയുമാണ് റീട്ടെയ്ല്‍ ബിസിനസ്  പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനികള്‍. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം കമ്പനി വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നുണ്ട്. കൂടുതല്‍ ഓഫ് ലൈന്‍ സ്റ്റോറൂമകള്‍ക്ക് തുടക്കം കുറിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. റിയല്‍മി ബ്രാന്‍ഡുകളുടെ വിപണി രംഗത്തെ മൂല്യം ഉയര്‍ത്തുകയെന്നതാണ് പുതിയ ബിസിനസ് പദ്ധതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved