ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെങ്കിലും തൊഴില്‍ പങ്കാളിത്ത നിരക്ക് കൂടുന്നില്ല: സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി റിപ്പോര്‍ട്ട്

September 25, 2020 |
|
News

                  ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെങ്കിലും തൊഴില്‍ പങ്കാളിത്ത നിരക്ക് കൂടുന്നില്ല: സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി റിപ്പോര്‍ട്ട്

കഴിഞ്ഞയാഴ്ച രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു. എന്നാല്‍ തൊഴില്‍, തൊഴില്‍ പങ്കാളിത്ത നിരക്ക് കുറഞ്ഞു വരുന്നതായാണ് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി റിപ്പോര്‍ട്ട്. തൊഴിലാളി പങ്കാളിത്ത നിരക്ക് കുറയുകയും തൊഴില്‍ നിരക്ക് കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ തൊഴിലില്ലായ്മ നിരക്ക് കുറയുന്നത് അര്‍ത്ഥശൂന്യവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സിഎംഐഇ പറയുന്നു.

സിഎംഐഇ പ്രതിവാര വിശകലനം കാണിക്കുന്നത് 30 ദിവസത്തെ ശരാശരി തൊഴില്‍ പങ്കാളിത്ത നിരക്ക് ഓഗസ്റ്റിലെ 40.96 ശതമാനത്തില്‍ നിന്ന് 40.3 ശതമാനമായി കുറഞ്ഞു. തൊഴില്‍ പങ്കാളിത്ത നിരക്ക് കുറയുന്നത് സൂചിപ്പിക്കുന്നത് ആളുകള്‍ തൊഴില്‍ വിപണിയില്‍ എത്താനും തൊഴില്‍ ചെയ്യാനും താത്പര്യം കാണിക്കുന്നില്ല എന്നാണ്. രാജ്യത്തെ തൊഴില്‍ നിരക്ക് 37.5 ശതമാനമായി കുറഞ്ഞു. മാസത്തിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ ഇത് ശരാശരി 37.9 ശതമാനമായിരുന്നു.
 
സെപ്റ്റംബറിലെ തൊഴില്‍ പ്രവണത ഒരു പരിധിവരെ സമ്മിശ്രമാണെന്ന് സിഎംഇഇ വിശകലനം കാണിക്കുന്നു. മാസത്തിലെ ആദ്യ മൂന്ന് ആഴ്ചകളിലെ ശരാശരി തൊഴില്‍ നിരക്ക് 37.9%, അടുത്തിടെ കണ്ട നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്. ഏപ്രില്‍ പതനത്തിനുശേഷം, ജൂണ്‍ 21 ന് അവസാനിച്ച ആഴ്ചയില്‍ തൊഴില്‍ നിരക്ക് പരമാവധി 38.4 ശതമാനമായി ഉയര്‍ന്നു.

സിഎംഐഇയുടെ അഭിപ്രായത്തില്‍, തൊഴില്‍ നിരക്ക് ഇനിയും കുറയാനുള്ള രണ്ട് പ്രധാന കാരണങ്ങള്‍, ഗവണ്‍മെന്റിന്റെ മുന്‍ഗണനകളും സ്വകാര്യ മേഖലകളിലെ പ്രശ്‌നങ്ങളുമാണ്. ലോക്ക്ഡൗണിന്റെ അനന്തരഫലമായി ഡിമാന്‍ഡ് കുത്തനെ ചുരുങ്ങി. ഇത് സ്വകാര്യ സംരംഭങ്ങളെ അവരുടെ ചെലവുകള്‍ ചുരുക്കാന്‍ പ്രേരിപ്പിച്ചു. ബജറ്റുകള്‍ കുറച്ച് സാധ്യമായ എല്ലാ വഴികളിലൂടെയും ചെലവ് ചുരുക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved