സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യത്തെ മറികടക്കാന്‍ പുതിയ ഗവണ്‍മെന്റ് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരും

May 24, 2019 |
|
News

                  സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യത്തെ മറികടക്കാന്‍ പുതിയ ഗവണ്‍മെന്റ് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരും

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കാനും സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യത്തെ മറികടക്കാനും പുതിയ ഗവണ്‍മെന്റ് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ വിലയിരുത്തുന്നു. ആഗോള സമ്പദ് വ്യവസ്ഥയില്‍ വളരെയേറെ ആവശ്യമുള്ള വ്യാപാര പരിഷ്‌കാരങ്ങള്‍ നടത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

കാര്‍ഷിക പരിഷ്‌കാരങ്ങള്‍, ഗാര്‍ഹിക സമ്പാദ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനും ഉചിതമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ ശ്രമിക്കും. എന്‍എസ്എസ്ഒയുടെ പുറത്തായതായി പറയുന്ന റിപ്പോര്‍ട്ടില്‍ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് പറയുന്നു. തൊഴില്‍ ഉണ്ടാക്കുക, ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഉണ്ടാക്കുക എന്നതിന് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച അത്യാവശ്യമാണ്

കഴിഞ്ഞ അഞ്ച് പാദങ്ങളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണ് ഡിസംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 6.6 ശതമാനമായിരുന്നു. 2018-19 കാലഘട്ടത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന നിരക്ക് 7.25 ശതമാനമായി ഉയരുമെന്നും, 2019-20 ല്‍ 7.5 ശതമാനം വളര്‍ച്ച നേടുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഗ്രാമീണ കര്‍ഷകര്‍ക്ക് പുതിയ വരുമാനസഹായ നടപടികള്‍, സമീപകാല ഘടനാപരമായ പരിഷ്‌കാരങ്ങള്‍ എന്നിവയുള്‍പ്പെടെ സാമ്പത്തിക, പാരിസ്ഥിതിക ഉത്തേജക നടപടികള്‍ കൈകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

Related Articles

© 2024 Financial Views. All Rights Reserved