ബ്രിട്ടീഷ് പെട്രോളിയവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് സഹകരിക്കും; രാജ്യത്താകെ കമ്പനി പെട്രോളിയം സ്‌റ്റേഷന്‍ നിര്‍മ്മിക്കും

December 18, 2019 |
|
News

                  ബ്രിട്ടീഷ് പെട്രോളിയവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് സഹകരിക്കും; രാജ്യത്താകെ കമ്പനി പെട്രോളിയം സ്‌റ്റേഷന്‍ നിര്‍മ്മിക്കും

ബ്രിട്ടീഷ് പെട്രോളിയവും റിലയന്‍സ് ഇന്‍ഡസ്ട്രീസും തമ്മില്‍  കൈകോര്‍ത്ത് പ്രവര്‍ത്തി്‌ച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.  ഇരു കമ്പനികളും ചേര്‍ന്ന് ഇന്ധന ചില്ലറ വില്‍പ്പനയിലേക്കാണ് പ്രവശനത്തിനായി ഒരുങ്ങുന്നത്.  ബ്രിട്ടീഷ് പെട്രോളിയവുമായി സഹകരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് റിലയന്‍സ് ജിയോ ബിപി എന്ന ബ്രാന്‍ഡ് പുറത്തിറക്കിയേക്കും. കരാര്‍ പൂര്‍ത്തീകുന്നതോടെ രാജ്യത്ത് പുതിയ  5,500  പുതിയ പെട്രോള്‍ പമ്പുകളാണ് ഉണ്ടാവുക.  നിലവില്‍ 1,400 പമ്പുകളാണ് രാജ്യത്ത്  റിലയന്‍സ് ഇന്‍ഡസ്ട്രീസിനുള്ളത്. ഇത് 5,500 ആയി ഉയര്‍ത്താനാണ് തീരുമാനം.  

പുതിയ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍  റിലയന്‍സ് ഇന്‍ഡസ്്ട്രീസിന് 51 ശതമാനം ഓഹരിയും, ബ്രിട്ടീഷ് പെട്രോളിയത്തിന് 49 ശതമാനം ഓഹരിയുമാണ് ലഭിക്കുക.  കഴിഞ്ഞ ആഗസ്്റ്റ് മാസത്തില്‍ ഒപ്പട്ട പ്രാഥമിക കരാറാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. അതേസമയം 2020 മാര്‍ച്ചോടെ റിലയന്‍സ് ഇന്‍സ്ട്രീസിനെ കടരഹിതമാക്കി മാറ്റുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. രാജ്യത്ത് വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെന്ന നിലക്കാണ് പലരും റില.യന്‍സുമായി സഹകരിക്കാന്‍ തയ്യാറായിട്ടുള്ളത്.  

കരാര്‍  പൂര്‍ണമായും നടപ്പിലാകുന്നതോടെ രാജ്യത്ത് പുതിയ ഇന്ധന സ്റ്റേഷന്‍, വിമാന ഇന്ധന വില്‍പ്പന എന്നീ മേഖലകളിലേക്ക് കൂടിയും കമ്പനി പ്രവേശിക്കും. രാജ്യത്തെ ജിയോ ബിപി ബ്രാന്‍ഡ് എന്ന പേരില്‍  പുതിയ വില്‍പ്പനയിലേക്കാണ് കമ്പനി പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  അടിസ്ഥാന സൗകര്യ നിക്ഷേപ സ്ഥാപനമായ ബ്രൂക്ക് ഫീള്‍ഡ് 25,215 കോടി രൂപയുടെ നിക്ഷേപം നേടുകയും ചെയ്തിട്ടുണ്ട്.  പുതിയ നിക്ഷേപം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വളര്‍ച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ചേക്കും.

റിലയന്‍സ് ജിയോയുടെ കുതിച്ചുചാട്ടവും 5ജി ടെക്നോളജി വികസിപ്പിക്കുന്നതിലടക്കം മുന്നേറ്റം ഉണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍  ഇന്‍വസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് എല്‍ടിഡി (ആര്‍ഐഐഎച്ച്എല്) ആണ് പുതിയ നികേഷേപം നേടിയത്.  ജൂലൈ 19നാണ് നിക്ഷേപ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്.  ജൂലൈ 19ന് നടന്ന ചര്‍ച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വിജയംകൊണ്ടത്.  റിലയന്‍സിന്റെ ടവര്‍ വികസന പദ്ധതികളിലാകും ബ്രൂക്ക് ഫീള്‍ഡ് പ്രധാനമായും നിക്ഷേപമിറക്കുക. റിലയന്‍സ് ജിയോ ഇന്‍ഫ്രാടെല്‍ പിവിടി എല്‍ടിഡി (ആര്‍ജെആപിഎല്‍) എന്നിവയിലാണ് പ്രധാനമായും നിക്ഷേപമെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്.  

ആഗോളതലത്തിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായി ബ്രൂക്ക് ഫീള്‍ഡുമായുള്ള സഹകരണം കമ്പനിക്ക് കൂടുതല്‍ ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തല്‍. വിപണി മൂലധനത്തില്‍  രാജ്യത്ത് ഒന്നാമത് നില്‍ക്കുന്ന കമ്പനിയിലേക്ക് വരും കാലങ്ങളില്‍ ആഗോള നിക്ഷേപകര്‍ ഒഴുകിയെത്തുമെന്നാണ് വിലയിരുത്തല്‍.  

Related Articles

© 2024 Financial Views. All Rights Reserved