റിലയന്‍സ് ജിയോയുടെ പ്രഥ ഓഹരി വില്‍പ്പനയുണ്ടാകുമെന്ന് സൂചന

June 22, 2019 |
|
News

                  റിലയന്‍സ് ജിയോയുടെ പ്രഥ ഓഹരി വില്‍പ്പനയുണ്ടാകുമെന്ന് സൂചന

മുംബൈ: റിലയന്‍ജിയോ ഓഹരി വില്‍പ്പന നടത്താനുള്ള തയ്യാറെടുപ്പിലാണ്. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ഓഹരികള്‍ വില്‍പ്പന നടത്താനുള്ള തയ്യാറെടുപ്പാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇപ്പോള്‍ ആരെഭിച്ചിട്ടുള്ളത്. അടുത്തവര്‍ഷം ഓഹരി വില്‍പ്പനയ്ക്ക്ുള്ള സാധ്യതകള്‍ തേടികൊണ്ട് ഐപിഒ നടത്താനുള്ള നീക്കമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആരംഭിച്ചിട്ടുള്ളത്. 

റിലയ്ന്‍ ജിയോ ഇഫോകോമിന്റെ ഓഹരി വില്‍പ്പനയില്‍ നിക്ഷേപകരെ ആകഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവഷ്‌കരിക്കും. ഐപിഒ സംഘടിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആരംഭിച്ചതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ബാങ്കര്‍മാരുമായും, എക്‌സിക്യൂട്ടീവര്‍മാരുമായും, റിലയന്‍സ് ജിയോ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. 

അതേസമയം ചില കണക്കുകളുടെ അടിസ്ഥാനത്തില്‍ റിലയന്‍സ് ജിയോയുടെ ARPU വില്‍ കുറവ്‌വന്നതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു. 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ക്മ്പനിയുടെ എആര്‍പിയു 131.7 രൂപയില്‍ നിന്ന് 126.2 രൂപയായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ബോധ്യപ്പെടുത്തുന്നത്.  2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ കമ്പനിയുടെ ലാഭം 65 ശതമാനം വളര്‍ച്ചയാമ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 56 ശതമാനമായിരുന്നു. 

 

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved