വരുമാന വളര്‍ച്ചയില്‍ ജിയോ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചു

June 12, 2019 |
|
News

                  വരുമാന വളര്‍ച്ചയില്‍ ജിയോ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെലികോം മേഖലാ രംഗത്ത് ജിയോ ഇപ്പോള്‍ രണ്ടാമതെത്തിയെന്നാണ് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ജിയോയുടെ വരുമാനത്തില്‍ വന്‍ കുതിച്ച് ചാട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഭരതി എയര്‍ടെല്ലെന്ന ടെലികോം ഭീമനെ പിന്തള്ളിയാണ് ജിയോ ഇപ്പോള്‍ ഈ നേട്ടം കൊയ്തത്. വരുമാന വിണി വിഹിതത്തില്‍ വൊഡാഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ളത്. 

ജിയോയുടെ വരുമാന വളര്‍ച്ച 2019 മാര്‍ച്ച് മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ 182 ബോസിസ് പോയന്റ് വര്‍ധനവ് രേഖപ്പെടുത്തയിട്ടുണ്ട്. ഏകദേശം 31.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഭാരതി എയര്‍ടെല്ലിന്റെ വരുമാന വിപണി വിഹിതം 285 ബോസിസ് പോയിന്റ് ഇടിവ് രേഖപ്പെടുത്തി വരുമാനം 27.3 ശതമാനമായി ചുരുങ്ങുകയും ചെയ്തു. 

വിപിണി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവോടെ വൊഡാഫോണ്‍, ഐഡിയ എന്നീ മുന്‍നിര ടെലികോ കമ്പനികളുടെ തെരോട്ടം ഇപ്പോഴും തുടരുകയാണ്. 57 ബേസിസ് പോയിന്റ് വളര്‍ച്ച രേഖപ്പെടുത്തി ഇരു വിഭാഗം കമ്പനികളുടെ വരുമാന വിഹിതം 32.2 ശതമാനം വര്‍ധിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കുകളാണിത്. 

രാജ്യത്തെ 15 വിപണികള്‍ ഇപ്പോള്‍ ജിയോയാണ് മുന്‍പിലുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 21 സര്‍ക്കിളുകളില്‍ ജിയോ ഇപ്പോഴും തേരോട്ടം തുടരുകയാണ്. വൊഡാഫോണ്‍-ഐഡിയ എന്നവവയുടെ ലയനം വരുമാന വളര്‍ച്ചയില്‍ ഇരുവിഭാഗം കമ്പനികള്‍ക്ക് ഗുണം ചെയ്‌തെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved