സ്‌പെക്ട്രം കുടിശിക അടക്കുന്നതിന് ടെലികോം കമ്പനികള്‍ക്ക് മൊറട്ടോറിയം

November 25, 2019 |
|
News

                  സ്‌പെക്ട്രം കുടിശിക അടക്കുന്നതിന് ടെലികോം കമ്പനികള്‍ക്ക് മൊറട്ടോറിയം

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഇന്ത്യന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ആശ്വാസനടപടി. രണ്ട് വര്‍ഷത്തേക്ക് ടെലികോം കമ്പനികളുടെ പേയ്‌മെന്റുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍. വോഡഫോണ്‍-ഐഡിയ,ഭാരതി എയര്‍ടെല്‍,റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ക്ക് ഇതോടെ ആശ്വാസമായി. മൂന്ന് കമ്പനികള്‍ക്കും കൂടി 42,000 കോടിയുടെ ആശ്വാസമാണ് ലഭിക്കുക.തിരിച്ചടവ് കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കുന്നതിനെയാണ് മൊറട്ടോറിയം എന്ന് പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വോഡഫോണ്‍-ഐഡിയ,എയര്‍ടെല്‍ കമ്പനികള്‍ക്കാണ് കൂടുതല്‍ ഗുണമാകുക. 

ബിസിനസ് ഇന്ത്യയില്‍ തുടര്‍ന്നുപോകുന്നത് കേന്ദ്രസര്‍ക്കാരിന്റെ സമാശ്വാസ നടപടികളെ ആശ്രയിച്ചായിരിക്കുമെന്ന് വോഡഫോണ്‍ കമ്പനി വക്താക്കള്‍  നേരത്തെ വ്യക്തമാക്കിയിരുന്നു.വോഡഫോണ്‍-ഐഡിയയ്ക്ക് മാത്രമായി 300 മില്യണ്‍ മൊബൈല്‍ വരിക്കാരാണ് ഉള്ളത്. സര്‍ക്കാരിന്റെ പുനരുജ്ജീവന പാക്കേജ് സൂചനകളെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ എന്‍എസ്ഇയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ജിയോയുടെ കടന്ന് വരവിന് ശേഷം കനത്ത നഷ്ടം നേരിട്ട കമ്പനി മറ്റൊരു കമ്പനിയാണ്  എയര്‍ടെല്‍. ഈ ടെലികോം കമ്പനിയും പ്രതിസന്ധികളിലൂടെയാണ് മുമ്പോട്ട് പോകുന്നത്. വരുന്ന മാസം മുതല്‍ ഉപഭോക്താക്കള്‍ക്കുള്ള താരിഫ് റേറ്റ് ഉയര്‍ത്താനാണ് ഇവരുടെയും തീരുമാനം.

 

Related Articles

© 2024 Financial Views. All Rights Reserved