റീട്ടെയ്ല്‍,എഫ്എംസിജി മേഖലകളില്‍ 2.76 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും

June 22, 2019 |
|
News

                  റീട്ടെയ്ല്‍,എഫ്എംസിജി മേഖലകളില്‍ 2.76 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും

മുംബൈ: 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസംകൊണ്ട് റീട്ടെയ്ല്‍ എഫ്എംസിജി മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് ടീം ലീസ് നടത്തിയ പഠന റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നു. റീട്ടെയ്ല്‍, എഫ്എംസിജി മേഖലകളിലെ വളര്‍ച്ചയാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നതിന് കാരണമെന്നാണ് നിഗമനം. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 2.76 ലക്ഷം തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ് പഠന റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവലില്‍ റീട്ടെയ്ല്‍ എഫ്എംസിജി മേഖലകളില്‍ രണ്ട് ശതമാനം തൊഴില്‍ സാധ്യതകള്‍ ഉണ്ടാകും. ഏകദേശം 1.66 ലക്ഷം അധിക തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ റീട്ടെയ്ല്‍ എഫ്എംസിജി മേഖലയ്ക്ക് സാധിക്കുമെന്നാണ് ടിംലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യകത്മാക്കുന്നത്. ഇതില്‍ എഫ്എംസിജി മേഖലയില്‍ മാത്രം 1.10 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും. ഈ മേഖലയില്‍ മാത്രം ഒരു ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്ന പ്രധാന കാര്യം. 

റീട്ടെയ്ല്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് രാജ്യത്തെ രണ്ട് പ്രധാനപ്പെട്ട നഗരങ്ങളിലാണ്. മുംബൈ, ബംഗളൂരു എന്നീ നഗരെങ്ങളിലാണ് കൂടുതല്‍ തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. ഡല്‍ഹി നഗരത്തില്‍ മാത്രം 27,560 തൊഴിലുകളാണ് റീട്ടെയ്ല്‍ മേഖലയില്‍ സൃഷ്ടിക്കപ്പെടുക. ബംഗളൂരുവില്‍ മാത്രം 22,770 തൊഴിലുകളും കൂട്ടിച്ചേര്‍ക്കപ്പെടും. റീട്ടെയ്ല്‍ മേഖലയിലെ കുചതിച്ചുചാട്ടമാണ് ഡല്‍ഹി, ബംഗളൂരു നഗരങ്ങളില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നതിന് കാരണം. 

രാജ്യത്തെ പ്രധാനപ്പെട്ട 14 ഭൂപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ടീംലീസ് ഇത്തരമൊരു പഠന റിപ്പോര്‍ട്ട് തയ്യാര്‍ ചെയ്തിട്ടുള്ളത്. 19 മേഖലകളില്‍ നടന്ന പഠന റിപ്പോര്‍ട്ടില്‍ 775 ബിസിനസ് സംരംഭങ്ങളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ആഗോളതലത്തില്‍ കന്ദ്രീകരിച്ച പഠന റിപ്പോര്‍ട്ടില്‍ 85 ബിസിനസ് സംരംഭങ്ങളെയും ഉള്‍പ്പെടുത്തിയെന്നാണ് പഠന റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

 

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved