വിനോദ സഞ്ചാരികള്‍ കൂടുതല്‍ പണം ചിലവഴിക്കുന്ന നഗരം ദുബായ്; കഴിഞ്ഞവര്‍ഷം സഞ്ചാരികള്‍ ചിലവഴിച്ചത് 30.82 ബില്യണ്‍ ഡോളര്‍

September 07, 2019 |
|
News

                  വിനോദ സഞ്ചാരികള്‍ കൂടുതല്‍ പണം ചിലവഴിക്കുന്ന നഗരം ദുബായ്; കഴിഞ്ഞവര്‍ഷം സഞ്ചാരികള്‍ ചിലവഴിച്ചത് 30.82 ബില്യണ്‍ ഡോളര്‍

ദുബായ്: ലോകത്തിലേറ്റവും നല്ല വിനോദ സഞ്ചാര കേന്ദ്രം ദുബായ് ആണെന്ന് വീണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദുബായിലേക്ക് പ്രതിവര്‍ഷം ഒഴുകിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ തന്നെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്ന നഗരം ദുബായി ആണെന്നാണ് ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ സിറ്റീസ് ഇന്‍ഡക്‌സ് (ജിഡിസിഐ) വ്യക്തമാക്കിയിട്ടുള്ളത്. ടൂറിസ്റ്റ് മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിലും ദുബായ് അതിവേഗ വളര്‍ച്ചയാണ് ഇതിനകം തന്നെ കൈവരിച്ചിട്ടുള്ളത്.  

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ദുബായിലേക്ക് ഒഴുകിയെത്തിയ വിനോദ സഞ്ചാരികള്‍ ചിലവഴിച്ചത് ഏകദേശം 30.82 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ദുബായിലേക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ ഒഴുകിയെത്തിയത് 15.93 മില്യണ്‍ ജനങ്ങളാണ്. ആഗോളതലത്തില്‍ 20 പ്രധാനപ്പെട്ട നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഇത്തരമൊരു പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. 

എന്നാല്‍ ദുബായില്‍ വിനോദ സഞ്ചാരികള്‍ പ്രതിദിനം ചിലവഴിക്കുന്ന തുകയില്‍ മാത്രം ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിദിനം ദുബായില്‍ ടൂറിസ്റ്റുകള്‍ ആകെ ചിലവഴിക്കുന്ന തുക ഏകദേശം 553 ബില്യണ്‍ ഡോളറെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ദുബായിലെ ടൂറിസം വികസനത്തിനായി നിക്ഷേപകരുടെ ഒഴുക്കും വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദുബായ് എക്‌സ്‌പോയുടെ അടിസ്ഥാനത്തില്‍ നിക്ഷേപകരുടെ ഒഴുക്കിലും,സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയാണ് നിക്ഷേപകര്‍ ഒന്നടങ്കം പ്രകടിപ്പിച്ചിട്ടുള്ളത്.

Read more topics: # ദുബായ്, # Dubai ranks,

Related Articles

© 2024 Financial Views. All Rights Reserved