ആര്‍ഐഐഎല്ലിന്റെ അറ്റാദായം വര്‍ധിച്ചു; കമ്പനിയുടെ വരുമാനത്തില്‍ ഇടിവുണ്ടായെന്നും കണക്കുകള്‍; വിപുലീകരണ പ്രവര്‍ത്തനം ലക്ഷ്യമിടുന്നില്ലെന്നും കമ്പനി

January 17, 2020 |
|
News

                  ആര്‍ഐഐഎല്ലിന്റെ അറ്റാദായം വര്‍ധിച്ചു;  കമ്പനിയുടെ വരുമാനത്തില്‍ ഇടിവുണ്ടായെന്നും കണക്കുകള്‍;  വിപുലീകരണ പ്രവര്‍ത്തനം ലക്ഷ്യമിടുന്നില്ലെന്നും കമ്പനി

റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എല്‍ഡിടി (ആര്‍ഐഐഎല്‍) ക്ക് ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ കമ്പനിയുടെ അറ്റാദായം 2.46 കോടി രൂപയായി ഉയര്‍ന്നുവെന്നാെണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദയത്തില്‍ രേഖപ്പെടുത്തിയത്  2.18  കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.   

അതേസമയം കമ്പനിയുടെ മൊത്ത വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  കമ്പനിയുടെ മൊത്ത വരുമാനം 25.02 കോടി രൂപയില്‍ നിന്ന്  24.42 കോടി രൂപയായിചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.  സ്റ്റാന്‍ഡ്‌ലോന്‍ ബേസിസ് അടിസ്ഥാനമാക്കി നോക്കുമ്പോള്‍ കമ്പനിയുടെ അറ്റാദായത്തില്‍  2.08 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. അതായത് ഒമ്പത് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിത്.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍  1.90 കോടി രൂപായിയരുന്നു രേഖപ്പെടുത്തിയത്. പെട്രോളിയം ഉത്പ്പന്നങ്ങള്‍, ജലം, എന്നിവ  കടത്തി നേട്ടം കൊയ്താണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.  

എന്നാല്‍ വാടകയ്ക്ക് നിര്‍മ്മാണ യന്ത്രണങ്ങള്‍ അടക്കം നല്‍കിയാണ് കമ്പനി ഇപ്പോള്‍  പ്രവര്‍ത്തിക്കുന്നത്.  അതേസമയം കമ്പനിക്ക് നിലവില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യങ്ങളൊന്നുമില്ലെന്നാണ് പറയുന്നത്.  എന്നാല്‍ ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ ആര്‍ഐഎഎല്ലിന്റെ ഓഹരി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ കമ്പനിയുടെ ഓഹരി വിലയില്‍  1.2 ശതാനം ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Articles

© 2024 Financial Views. All Rights Reserved