റിലയന്‍സ് ഇന്‍ഡസ്ട്രീസ് 500 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശാസ നിധിക്ക് നല്‍കും; അഞ്ച് കോടി മഹാരാഷ്ട്രയ്ക്കും,ഗുജറാത്തിനും; കോവിഡ്-19 നെ പ്രതിരോധിക്കാന്‍ വന്‍ പദ്ധതികളുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

March 31, 2020 |
|
News

                  റിലയന്‍സ് ഇന്‍ഡസ്ട്രീസ് 500 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശാസ നിധിക്ക് നല്‍കും; അഞ്ച് കോടി മഹാരാഷ്ട്രയ്ക്കും,ഗുജറാത്തിനും; കോവിഡ്-19 നെ പ്രതിരോധിക്കാന്‍ വന്‍ പദ്ധതികളുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ന്യൂഡല്‍ഹി: കോവിഡ്-19 നെ നേരിടാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതതിയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രധാനമനന്ത്രിയുടെ ദുരിതാശാസ നിധിയിലേക്ക് 500 കോടി രൂപ നല്‍കും. ഗുജറാത്ത് മുഖ്യമനന്ത്രിയുടെ ദുരിതാശാസ നിധിയിലേക്ക് നല്‍കിയ അഞ്ച് കോടിക്ക് പുറമെയാണിത്. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശാസ ഫണ്ടിലേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 5 കോടി രൂപ നല്‍കിയിരുന്നു.

കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനുള്ള വിശദമായ പദ്ധതി കഴിഞ്ഞ ആഴ്ച ആര്‍ഐഎല്‍ പ്രഖ്യാപിച്ചിരുന്നു, അതില്‍ ആശുപത്രിയിലൂടെ വൈദ്യസഹായം, ജിയോ പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള ആരോഗ്യ സൗകര്യങ്ങള്‍, എല്ലാ അടിയന്തിര സേവന വാഹനങ്ങള്‍ക്കും സൗ ജന്യ ഇന്ധനം തുടങ്ങിയ വന്‍ പദ്ധതികള്‍ ആവിഷ്‌കിര്ച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശാസ പദ്ധതിയിലും ഈ സേവനങ്ങള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടപ്പിലാക്കിയിരുന്നു. 

പ്രതിസന്ധി ഘട്ടങ്ങളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ടീം രാജ്യത്തിനൊപ്പമുണ്ടെന്നും, കോവിഡ് -19 നെതിരായ ഈ പോരാട്ടത്തില്‍ വിജയിക്കാന്‍ എല്ലാം ചെയ്യുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.  

ബ്രഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി (ബിഎംസി) സഹകരിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ രോഗികള്‍ക്കായി മുംബൈയിലെ സെവന്‍ഹില്‍സ് ഹോസ്പിറ്റലില്‍ 100 ബെഡ്ഡുകള്‍ സ്ഥാപിക്കും. റിലയന്‍സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് അടുത്ത 10 ദിവസത്തിനുള്ളില്‍ അമ്പത് ലക്ഷം സൗജന്യ ഭക്ഷണം രാജ്യത്തുടനീളം വിതരണം ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്.  

ആരോഗ്യ സംരക്ഷണത്തിനും വീട്ടില്‍ നിന്ന് പഠിക്കുന്നതിനും ജിയോ പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. ഈ കാലയളവില്‍ ഒരു സേവന നിരക്കും കൂടാതെ ഭൂമിശാസ്ത്രപരമായി സാധ്യമാകുന്നിടത്തെല്ലാം ജിയോ അടിസ്ഥാന ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി നല്‍കും. നിലവിലുള്ള എല്ലാ ജിയോ ഫൈബര്‍ വരിക്കാര്‍ക്കും, എല്ലാ പ്ലാനുകളിലുടനീളം ജിയോ ഇരട്ട ഡാറ്റ നല്‍കും. റിലയന്‍സ് റീട്ടെയില്‍ വഴി ഭക്ഷ്യവസ്തുക്കളും മറ്റും വിതരണം ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്.  

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved