റിലയന്‍സും അഡ്‌നോക്കും പുതിയ കരാറില്‍ ഒപ്പുവെച്ചു; അംബാനിയുടെ പുതിയ നീക്കം റിലയന്‍സിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകും

December 12, 2019 |
|
News

                  റിലയന്‍സും അഡ്‌നോക്കും പുതിയ കരാറില്‍ ഒപ്പുവെച്ചു; അംബാനിയുടെ പുതിയ നീക്കം റിലയന്‍സിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകും

മുക്ഷേ് അംബാനിയുടെ റിലയന്‍സ് തങ്ങളുടെ ബിസിനസ് സംരംഭങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍  നടത്തുന്നത്. അബുദാബിില്‍  എത്‌ലീന്‍ ഡൈക്ലോറൈസ് സ്ഥാപിക്കുന്നതിന്  അബുദായബിയിലെ നാഷണല്‍ ഓയില്‍ കമ്പനിയായ അഡ്‌നോക്കുമായി കരാറില്‍ ഒപ്പുവെച്ചെന്നാണ് റിപ്പോര്‍ട്ട്.  കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യ്ന്‍ വിനൈല്‍ വിപണിയിലടക്കം പോളിവൈനല്‍ ഉണ്ടാക്കാന്‍ പിവിസി നിര്‍മ്മാണത്തിനാവശ്യമായ അടിസ്ഥാന ഘടകമായ എത്‌ലീന്ഡ ഡൈക്ലോറൈസ് ശാല നിര്‍മ്മിക്കാന്‍ കമ്പനി തുടക്കമിട്ടിട്ടുള്ളത്.  പുതിയ  കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വന്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രതീക്ഷിക്കുന്നത്.  

അതേസമയം പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത് പെട്രോകെമിക്കല്‍ മേഖലയിലെ സാധ്യതകളെ തന്നെയാണ്. കരാറിലൂടെ തങ്ങളുടെ പെട്രോ കെമിക്കല്‍  പദ്ധഥതിയിലേക്കും സഹകരണം ശക്തിപ്പെടുത്താനാകുമെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീ്‌സ് പ്രതീക്ഷിക്കുന്നത്.  പിവിസിയുടെ പൊളിമറൈസേഷന്‍ നിര്‍മ്മാണത്തിന് മാത്രമായി ഉപയോഗിക്കുന്ന വിനൈല്‍ ക്ലോറൈഡ് ഉണ്ടാക്കുന്നതിന് വേണ്ടിയാണ് എത്‌ലീന്‍ ഡൈക്ലോറൈഡ് പ്രധാനമായും ഉപയോഗിക്കുന്നത്. പൈപ്പുകള്‍, ട്യൂബുകള്‍, ഫ്ിറ്റിംഗുകള്‍ എന്നിവയുടെ ഉപയോഗത്തിന് വേണ്ടിയാണ് പിവിസി പ്രധാനമായും ഉപയോഗിക്കുന്നത്. 

അതേസമയം യുഎഇയിലെ എണ്ണ കമ്പനി ഇന്ത്യയില്‍ ആകെ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ ആറ് ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. എണ്ണ ഉത്പ്പാദനത്തില്‍ 12ാം സ്ഥനത്ത് ഇടംപിടിച്ചിട്ടുള്ളതും, പ്രതിദിനം മൂന്ന് ലക്ഷം ബാരല്‍ എണ്ണ ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുള്ള കമ്പനിയാണ് അഡ്‌നോക്ക്. അഡ്‌നോക്കുമായുള്ള പുതിയ ബിസനിസ് സൗഹൃദം  റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പെട്രോ കെമിക്കല്‍ പദ്ധതിതയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍  പറ്റുമെന്നാണ് വിലയിരുത്തല്‍. 

Related Articles

© 2024 Financial Views. All Rights Reserved