നോട്ട്‌നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ 2000 നോട്ട് പിന്‍വലിക്കാന്‍ കേന്ദ്രത്തിന് ശിപാര്‍ശ

November 08, 2019 |
|
News

                  നോട്ട്‌നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ 2000 നോട്ട് പിന്‍വലിക്കാന്‍ കേന്ദ്രത്തിന് ശിപാര്‍ശ

നോട്ട് നിരോധത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ 2000 രൂപയുടെ നോട്ട് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് മുന്‍ സാമ്പത്തികകാര്യ സെക്രട്ടറി എസ് സി ഗാര്‍ഗിന്റെ നിര്‍ദേശം. രാജ്യത്തെ കള്ളപ്പണം നിയന്ത്രിക്കാന്‍ വേണ്ടിയാണെന്ന് അവകാശപ്പെട്ടാണ് 500,1000 രൂപയുടെ നോട്ടുകള്‍ പ്രധാനമന്ത്രി നിരോധിച്ചത് . അന്ന് പകരം ഇറക്കിയതായിരുന്നു 2000 രൂപയുടെ നോട്ട്. ഈ നോട്ടുകള്‍ നിരോധിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. രണ്ടായിരം രൂപയുടെ നോട്ട് ആളുകള്‍ നിക്ഷേപമായി കരുതി എടുത്തുവെക്കുകയാണ് ചെയ്യുന്നത്.

വിപണിയില്‍ കൈകാര്യം ചെയ്യുന്നത് കുറവാണ് അതിനാല്‍ ഈ നോട്ട് പിന്‍വലിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് അദേഹം നല്‍കിയ 72 പേജുള്ള ശിപാര്‍ശയില്‍ പറയുന്നു. 2000 രൂപയുടെ നോട്ടിന്റെ അച്ചടി ആര്‍ബിഐ കുറച്ചിട്ടുണ്ട്.നോട്ട് നിരോധനം മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലയിലും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെല്ലാം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. വായ്പാ ശേഷിയക്കം നഷ്ടപ്പെട്ടു.

എന്നാല്‍ കള്ളപ്പണത്തിന്റെ ഒഴുക്കിലടക്കം ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കള്ളപ്പണം 50 ശതമാനത്തിലധികം പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന മൂല്യമുള്ള 2000 നോട്ടുകളുടെ വ്യാജ നോട്ടുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് നേരിട്ട തൊഴില്‍ പ്രതിസന്ധി, മാന്ദ്യം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച എന്നിവയെല്ലാം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved