ഒലായില്‍ 150 കോടി രൂപയുടെ നിക്ഷേപം നടത്തി സച്ചിന്‍ ബന്‍സാല്‍

January 15, 2019 |
|
Investments

                  ഒലായില്‍ 150 കോടി രൂപയുടെ നിക്ഷേപം നടത്തി സച്ചിന്‍ ബന്‍സാല്‍

ബംഗളൂരു: സച്ചിന്‍ ബന്‍സാല്‍ കൂടുതല്‍ വ്യക്തിഗത നിക്ഷേപത്തിലേര്‍പ്പെടുകയാണിപ്പോള്‍. ഫ്‌ളിപ്പ് കാര്‍ട്ട് സ്ഥാപകരില്‍ ഒരാളായ സച്ചിന്‍ ബന്‍സാല്‍ ഏകദേശം 150  കോടി രൂപയുടെ നിക്ഷേപം ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒലായില്‍ നടത്തിയിരിക്കുകയാണ്. ഇക്കണോമിക് ടൈംസാണ് നിക്ഷേപവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വിട്ടിട്ടുള്ളത്. 

ഇതോടെ ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകരിലൊരാളായ സച്ചിന്‍ ബെന്‍സാലെ  ഒലായുടെ വലിയ ഓഹരി ഉടമയായി. ഒലയുടെ ഷെയറുകള്‍ 70588 ഷെയറുകള്‍ ഓഹരി ഒന്നിന് 21250 രൂപ സച്ചിന്‍ ബെന്‍സാലെക്ക് ലഭിച്ചേക്കും.

ഫ്‌ളിപ്പ്  കാര്‍ട്ടിലെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് കൈമാറിയ തുകയെല്ലാം വ്യക്തിഗത നിക്ഷേപത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. നിക്ഷേപം വഴി ലാഭമുണ്ടാക്കാനുള്ള നീക്കമാണ് സച്ചിന്‍ ബെന്‍സാലെ ഇപ്പോള്‍ നടത്തുന്നത്. 

 

 

Related Articles

© 2024 Financial Views. All Rights Reserved