മാന്ദ്യത്തിലും ശമ്പളക്കാര്‍ക്ക് പ്രതീക്ഷയ്ക്ക് വക; 10 ശതമാനം ശമ്പള വര്‍ധനവുണ്ടായേക്കുമെന്ന് സര്‍വേഫലം

February 18, 2020 |
|
News

                  മാന്ദ്യത്തിലും ശമ്പളക്കാര്‍ക്ക് പ്രതീക്ഷയ്ക്ക് വക; 10 ശതമാനം ശമ്പള വര്‍ധനവുണ്ടായേക്കുമെന്ന് സര്‍വേഫലം

ദില്ലി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം രൂക്ഷമാണെങ്കിലും വ്യവസായ മേഖലയില്‍ നാല്‍പത് ശതമാനം കമ്പനികളിലും വേതന വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. പത്ത് ശതമാനമോ അതിലധികമോ ശമ്പള വര്‍ധനവ് ഉണ്ടാകുമെന്നാണ് അവോണ്‍ പിഎല്‍സിയുടെ സര്‍വേഫലം പറയുന്നു. അതേസമയം മാന്ദ്യം അത്യന്തം രൂക്ഷമായ വാഹനമേഖലയിലെ സ്ഥാപനങ്ങളില്‍ 10.1ല്‍ നിന്ന് 8.3% ആയി വളര്‍ച്ച കുറഞ്ഞേക്കും. ഇരുപത് വ്യവസായങ്ങളിലായി ആയിരത്തോളം കമ്പനികളില്‍ നടത്തിയ സര്‍വേഫലമാണ് ഇവര്‍ പുറത്തുവിട്ടത്.ഇ-കൊമേഴ്‌സ്, പ്രൊഫഷണല്‍ സേവന സ്ഥാപനങ്ങള്‍ 2020 ല്‍ 10 ശതമാനം ശമ്പള വര്‍ദ്ധന നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കില്‍, ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ 7.6 ശതമാനമാണ് വാഗ്ദാനം ചെയ്യപ്പെടുന്നത്.

സര്‍വേ കണ്ടെത്തലുകള്‍ പ്രകാരം, 2020 ല്‍ കമ്പനികള്‍ നല്‍കുന്ന ശരാശരി ശമ്പള വര്‍ദ്ധനവ് 9.1 ശതമാനമായിരിക്കും. 2019 നെ അപേക്ഷിച്ച് 0.2 ശതമാനം കുറവാണിത്. ഇത് സമ്പദ് വ്യവസ്ഥയിലെ ബലഹീനതയെ പ്രതിഫലിപ്പിക്കുന്നു.2019 ല്‍ സാമ്പത്തിക വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും, ഇന്ത്യയിലെ വ്യവസായികള്‍ ക്രിയാത്മക വീക്ഷണമാണ് സ്വീകരിക്കുന്നത്. ശമ്പള വര്‍ദ്ധനവ് ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. വളര്‍ന്നുവരുന്ന മറ്റ് സമ്പദ്വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ഭേദപ്പെട്ട ശമ്പള വര്‍ദ്ധനവിന് ഒരു കാരണം ഉയര്‍ന്ന പണപ്പെരുപ്പ നിരക്കു തന്നെ. അതേസമയം, കഴിവും നൈപുണ്യവും പ്രയോജനപ്പെടുത്താനുള്ള ത്വരയും ഇതിനു പിന്നിലെ ഘടകമാണ് '-അവോണിലെ റിവാര്‍ഡ് സൊല്യൂഷന്‍സ് വിഭാഗം മേധാവി ടിസെറ്റല്‍ ഫെര്‍ണാണ്ടസ് അഭിപ്രായപ്പെട്ടു.

Related Articles

© 2024 Financial Views. All Rights Reserved