ഇന്ത്യന്‍ ഫോണ്‍ വിപണിയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് സാംസങ്

August 08, 2020 |
|
News

                  ഇന്ത്യന്‍ ഫോണ്‍ വിപണിയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് സാംസങ്

ഇന്ത്യന്‍ ഫോണ്‍ വിപണിയില്‍ നഷ്ടപ്പെട്ട ഒന്നാംസ്ഥാനം സാംസങ് തിരിച്ചുപിടിച്ചു. നടപ്പു സാമ്പത്തികവര്‍ഷം ഒന്നാം പാദ കണക്കുകളില്‍ (ഏപ്രില്‍ - ജൂണ്‍) രാജ്യത്തെ ഏറ്റവും വലിയ ഫോണ്‍ നിര്‍മ്മാതാക്കളായി സാംസങ് മാറി. ചൈനീസ് കമ്പനിയായ ഷവോമിയെ പിന്തള്ളിയാണ് സാംസങ് പ്രഥമ സ്ഥാനത്ത് തിരിച്ചെത്തിയത്. കഴിഞ്ഞ രണ്ടു പാദങ്ങളിലും ഷവോമിയായിരുന്നു മുന്നില്‍. നിലവില്‍ ഫീച്ചര്‍ ഫോണുകളും സ്മാര്‍ട്ഫോണുകളും സാംസങ് ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. 24 ശതമാനമാണ് (ഫീച്ചര്‍ ഫോണ്‍ + സ്മാര്‍ട്ഫോണ്‍) ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിന്റെ വിപണി വിഹിതം. സ്മാര്‍ട്ഫോണ്‍ ശ്രേണിയിലും സാസംങ് മുന്നേറ്റം നടത്തിയത് കാണാം.

ജൂണ്‍ പാദത്തില്‍ സ്മാര്‍ട്ഫോണ്‍ ശ്രേണിയില്‍ 26.3 ശതമാനം വിഹിതം ദക്ഷിണ കൊറിയന്‍ കമ്പനി കൈക്കലാക്കി. ഇതോടെ സ്മാര്‍ട്ഫോണ്‍ വില്‍പ്പനയില്‍ ഷവോമിയുമായുള്ള അകലവും സാംസങ് കുറച്ചു. നിലവില്‍ 29.4 ശതമാനം വിഹിതം ഷവോമിക്കുണ്ട്. വിവോയ്ക്ക് 17.5 ശതമാനവും. മുന്‍ പാദം രാജ്യത്തെ സ്മാര്‍ട്ഫോണ്‍ രംഗത്ത് 15.6 ശതമാനം മാത്രമായിരുന്നു സാംസങ് കയ്യടക്കിയിരുന്ന വില്‍പ്പന. ഇതേസമയം, സാംസങ്ങിന്റെ ഒന്നാം സ്ഥാനം താത്കാലികം മാത്രമെന്നാണ് ഐഡിസി ഇന്ത്യാ റിസര്‍ച്ച് ഡയറക്ടര്‍ നവകേന്ദര്‍ സിങ്ങിന്റെ അഭിപ്രായം.

ചൈനീസ് കമ്പനികളുടെ സ്റ്റോക്ക് കുറഞ്ഞതും ചൈനാ വിരുദ്ധ വികാരവുമാണ് സാംസങ്ങിനെ മുന്നിലെത്തിക്കാന്‍ സഹായിച്ചത്. കൊറോണ ഭീതിയും വിതരണ ശൃഖലയിലെ പ്രശ്നങ്ങളുമില്ലായിരുന്നെങ്കില്‍ ഫോണ്‍ വിപണിയില്‍ വിവോ രണ്ടാം സ്ഥാനത്ത് വരുമായിരുന്നു, നവകേന്ദര്‍ സിങ് അറിയിച്ചു. നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദം 48 ശതമാനമാണ് ഷവോമിയുടെ ഉത്പാദനം ഇടിഞ്ഞത്. ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 5.4 മില്യണ്‍ യൂണിറ്റുകള്‍ ഷവോമി വില്‍പ്പനയ്ക്ക് എത്തിച്ചു. എന്തായാലും റെഡ്മി നോട്ട് 8അ, നോട്ട് 8, നോട്ട് 9 പ്രോ, റെഡ്മി 8 സ്മാര്‍ട്ഫോണ്‍ മോഡലുകളില്‍ നിന്ന് മാത്രം 21.8 ശതമാനം വില്‍പ്പന കമ്പനി വരിച്ചത് കാണാം.

1.78 മില്യണ്‍ യൂണിറ്റുകള്‍ വിപണിയില്‍ എത്തിച്ച റിയല്‍മിയാണ് വിവോയ്ക്ക് പിന്നില്‍ നാലാം സ്ഥാനത്ത്. 37 ശതമാനം ഇടിവ് റിയല്‍മിയും നേരിടുന്നുണ്ട്. ബജറ്റ് വിലയുള്ള ഇ3, ഇ2 മോഡലുകളാണ് റിയല്‍മി കൂടുതല്‍ വില്‍ക്കുന്നത്. കമ്പനി അടുത്തിടെ അവതരിപ്പിച്ച നാര്‍സോ ശ്രേണിക്കും പ്രചാരമുണ്ട്. അഞ്ചാം സ്ഥാനത്ത് ഓപ്പോയാണ്. കഴിഞ്ഞ പാദം 51 ശതമാനം ഇടിവോടെ 1.76 മില്യണ്‍ യൂണിറ്റുകള്‍ ഓപ്പോ വിറ്റു.

Related Articles

© 2024 Financial Views. All Rights Reserved