പ്രവാസികള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കി സൗദി സര്‍ക്കാര്‍ പുതിയ വിസാ സ്‌കീം അവതരിപ്പിച്ചു

June 24, 2019 |
|
News

                  പ്രവാസികള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കി സൗദി സര്‍ക്കാര്‍ പുതിയ വിസാ സ്‌കീം അവതരിപ്പിച്ചു

റിയാദ്: സൗദി അറേബ്യ പുതിയ വിസാ സമ്പ്രദായത്തിന് തുടക്കമിട്ടതായി റിപ്പോര്‍ട്ട്. വ്യത്യസ്ത വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രവാസികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള വിസാ സംവിധാനമാണ് സൗദി നടപ്പിലാക്കാന്‍ പോകുന്നത്. പുതിയ വിസാ സംവിധാനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യവും സൗദി ഭരണകൂടം ഇപ്പോള്‍ തയ്യാര്‍ ചെയ്തിട്ടുണ്ട്. റെഡിഡന്‍സി വിസാ സംവിധാനമാണ് സൗദി ഭരണകൂടം നടപ്പിലാക്കാന്‍ പോകുന്നത്. ഇത് പ്രവാസികള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 

പുതിയ വിസാ സമ്പ്രാദയത്തില്‍ സൗദി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് രണ്ട് സ്‌കീമുകളായാണ്. ഒന്നാമത്തെ വിസാ സ്‌കീമില്‍ 800,000 റിയാലിന് സ്ഥിരമായിട്ടുള്ള റെസിഡന്‍സി വിസയും, ഒരുവര്‍ഷത്തേക്ക് മാത്രമായുള്ള റെസിഡന്‍സി വിസയ്ക്ക് 100,000 റിയാലുമാണ് നല്‍കേണ്ടി വരിക. പുതിയ വിസാ സമ്പ്രദായത്തില്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ ആവശ്യകത ഇല്ലെന്നുള്ളതാണ് പ്രത്യേകത. സ്‌പോണ്‍സര്‍ഷിപ്പിന്റെ ആവശ്യമില്ലാതെ സൗദിയില്‍ കൂടുതല്‍ കാലം താമസിക്കാനുള്ള സൗകര്യമാണ് പുതിയ വിസാ സമ്പ്രദായത്തിലൂടെ ലഭിക്കുക. സ്ഥിരതമാസക്കാരായിട്ടുള്ള വിസയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും സൗദി ഭരണകൂടം നല്‍കും. 

പുതിയ വിസാ സ്‌കീമിലൂടെ സൗദിയില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ കാലം ജോലി ചെയ്യാനും, സൗദിയില്‍ സ്വത്തുക്കള്‍ വാങ്ങാനും, ബിസിനിസ് ചെയ്യാനും സാധിക്കും. നിലവില്‍ സൗദിയില്‍ 10 മില്യണ്‍ വിദേശികളാണ് ജോലി ചെയ്യുന്നത്. പുതിയ വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യം സൗദി സര്‍ക്കാര്‍ ഞായാറാഴ്ച മുതല്‍ ആരംഭിച്ചു. ഇതിനായി പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലും തുടങ്ങിയിട്ടുണ്ട്.

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved