ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസാ നിരക്ക് 300 റിയാലാക്കി സൗദി; ഹജ്ജ് മുതല്‍ ട്രാന്‍സിറ്റിന് വരെ ബാധകമാണെന്നും അറിയിപ്പ്

September 13, 2019 |
|
News

                  ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസാ നിരക്ക് 300 റിയാലാക്കി സൗദി; ഹജ്ജ് മുതല്‍ ട്രാന്‍സിറ്റിന് വരെ ബാധകമാണെന്നും അറിയിപ്പ്

റിയാദ്: ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുടെ നിരക്ക് ഏകീകരിച്ച് സൗദി. ഇവയ്ക്ക് 300 റിയാലാണ് (ഏകദേശം 5700 ഇന്ത്യന്‍ രൂപ) നിരക്കെന്നാണ് സൗദി അറേബ്യ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. നിരക്ക് ഏകീകരണം ഹജ്ജ്, ഉംറ, വിനോദസഞ്ചാരം, ബിസിനസ്, സന്ദര്‍ശനം, ട്രാന്‍സിറ്റ് എന്നിവയ്ക്ക് ബാധകമാണെന്നും ഇത് വിസാ പുനസംഘടനയുടെ ഭാഗമായിട്ടാണ് ഏകീകൃത ഫീസ് നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ വ്യത്യസ്ത വിസകളുടെ കാലാവധിയിലും സൗദിയില്‍ തങ്ങാന്‍ അനുവദിക്കുന്ന ദിവസങ്ങളിലും വ്യത്യാസമുണ്ടായിരിക്കും.

സൗദിയില്‍ തങ്ങാവുന്ന കാലാവധി, സിംഗിള്‍ എന്‍ട്രി വിസയ്ക്ക് ഒരു മാസവും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് മൂന്നു മാസവും ആണ്. ട്രാന്‍സിറ്റ് വിസയുടെ കാലാവധി 96 മണിക്കൂറായിരിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് ഹജ്ജ്, ഉംറ, സന്ദര്‍ശന വിസകള്‍ പുനഃസംഘടിപ്പിച്ചത്. ആവര്‍ത്തിച്ചുള്ള ഉംറയുടെ ഫീസ് എടുത്തുകളഞ്ഞിട്ടുമുണ്ട്.

അതേ സമയം ആവര്‍ത്തിച്ചുള്ള ഉംറക്ക് ഏര്‍പെടുത്തിയിരുന്ന 2000 റിയാല്‍ അധികഫീസ് എടുത്തു കളഞ്ഞിട്ടുണ്ട്.  സന്ദര്‍ശക വിസ നിരക്കുകള്‍ കുത്തനെ കുറച്ചത് ടൂറിസം രംഗത്ത് നേട്ടമുണ്ടാക്കുമെന്നാണ്? പ്രതീക്ഷ. ഈ വര്‍ഷം ഡിസംബറിന് മുമ്പ്  എല്ലാ രാജ്യങ്ങള്‍ക്കും സൗദിയിലേക്ക് ടൂറിസം വിസകള്‍ അനുവദിക്കും. സമ്പദ്ഘടനയില്‍ ടൂറിസം മേഖല വഴി വന്‍നേട്ടമാണ് രാജ്യം പ്രതീക്ഷിക്കുന്നത്.  നേരത്തെ, ആയിരം റിയാലിലേറെ ചെലവുണ്ടായിരുന്നു ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക്.

ബിസിനസ് വിസകള്‍ക്കും ടൂറിസം വിസകള്‍ക്കുമുള്ള നടപടികള്‍ എളുപ്പമാക്കിയിട്ടുണ്ട്. പ്രത്യേക ഇവന്റുകള്‍ക്കായി നിമിഷങ്ങള്‍ക്കകം വിസ അനുവദിക്കല്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.  ഇതിന് പുറമേയാണ് ടൂറിസം വിസകള്‍ അനുവദിക്കുക. 51 രാജ്യങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വിസ ലഭിക്കും. ഇതില്‍ ഇന്ത്യയില്ല. എന്നാല്‍ ഡിസംബറോടെ മുഴുവന്‍ രാജ്യങ്ങള്‍ക്കും ടൂറിസം വിസ അനുവദിക്കുന്നതോടെ സൗദിയിലേക്കുള്ള യാത്ര അനായാസമാകും.

Related Articles

© 2024 Financial Views. All Rights Reserved