സൗദി അരാംകോ ഹുണ്ടായി ഓയില്‍ ബാങ്കുമായി സഹകരണം: ഇരുവിഭാഗവും തമ്മിലുള്ള ഓഹരി ഇടപാടുകള്‍ പൂര്‍ത്തിയായി

December 19, 2019 |
|
News

                  സൗദി അരാംകോ ഹുണ്ടായി ഓയില്‍ ബാങ്കുമായി സഹകരണം: ഇരുവിഭാഗവും തമ്മിലുള്ള ഓഹരി ഇടപാടുകള്‍ പൂര്‍ത്തിയായി

റിയാദ്: ലോകത്തിലെ ഏറ്റവും മൂല്യമുള്ളതും, വന്‍  ലാഭത്തില്‍  പ്രവര്‍ത്തിക്കുന്നതുമായ കമ്പനിയായ സൗദി അരാംകോയുമായി ഹുണ്ടായി ഓയില്‍ കമ്പനിയുടെ പുതിയ സഹകരണം.  അരാംകോയുടെ ഉപ സ്ഥാപനമായ അരാംകോ ഓവര്‍സീസുമായി ഹുണ്ടായ് ഹെവി ഇന്‍ഡസ്ട്രീസുമായുള്ള ഓഹരി ഇടപാട് പൂര്‍ത്തിയാക്കി. (Saudi Aramco has completed its 1.2 billion purchase of a stake in South Korea's Hyundai Oilbank as it increases its Asian footpritn) ഏകദേശം 1.2 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് അരാംകോ ഓവര്‍സീസ്  സൗത്ത് കൊറിയന്‍ കമ്പനിയായ ഹുണ്ടായ് ഓയില്‍ ബാങ്കില്‍ നി്ന്ന് വാങ്ങിയേക്കുക.  

1964 ല്‍ സൗത്ത് കൊറിയയില്‍ സ്ഥാപിതമായ ഉത്തരകൊറിയന്‍ കമ്പനിയാണ് ഹുണ്ടായ് ഓയില്‍ ബാങ്ക്. സൗദി അരാംകോയുമായുള്ള പുതിയ ഓഹരി ഇടപാട് കമ്പനിക്ക് അന്താരാഷ്ട്ര  എണ്ണ വിപണി രംഗത്ത് നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം അരാംകോയുടെ പുതിയ വളച്ചയ്ക്ക ഉതകുന്ന കരാറാണിതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.  എണ്ണ സംഭരണ സംസ്‌ക്കരണം, സുതാര്യതയുള്ള എണ്ണ വിചതരണം തുടങ്ങിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് സൗദി അരാംകോ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്.  

എന്നാല്‍ സൗദി അരാംകോയുടെ ഓഹരിയില്‍ കഴിഞ്ഞ ദിവസം ഇടിവുണ്ടായതായി റി്‌പ്പോര്‍ട്ട്.  വിപണിയില്‍  ലിസ്റ്റ് ചെയ്തതിന് ശേഷം  1.5 ശതമാനം ഇടിവാണ് സൗദി അരാംകോയുടെ ഓഹരിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  ഇതോടെ കമ്പനിയുടെ വിപണി മൂല്യം രണ്ട് ട്രില്യണ്‍ ഡോളറിന് താഴേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ പുതിയ നിക്ഷേപ സഹകരണം സൗദി അരാംകോയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്നാണ് റിപ്പോര്‍ട്ട്. ഹുണ്ടായ് ഓയില്‍  ബാങ്കിന് നിലവില്‍ പ്രതിദിനം 650,000 ബാരല്‍ എണ്ണ ഉത്പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

© 2024 Financial Views. All Rights Reserved