ജെറ്റിന്റെ മാനേജ്‌മെന്റ് തലത്തില്‍ അഴിച്ചു പണി വേണമെന്ന ആവശ്യം ശക്തം; നരേഷ് ഗോയാല്‍ ബോര്‍ഡ് അംഗത്തില്‍ നിന്ന് പിന്മാറണം

March 21, 2019 |
|
News

                  ജെറ്റിന്റെ മാനേജ്‌മെന്റ് തലത്തില്‍ അഴിച്ചു പണി വേണമെന്ന ആവശ്യം ശക്തം; നരേഷ് ഗോയാല്‍ ബോര്‍ഡ് അംഗത്തില്‍ നിന്ന് പിന്മാറണം

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയാല്‍ പുറത്തു പോകണമെന്ന് എസ്ബിഐ ബാങ്ക്. ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മാനേജ്‌മെന്റിന്റെ അനാസ്ഥയാണെന്നാണ് ബാങ്കുകള്‍ പറയുന്നത്. മാനേജ്‌മെന്റ് തലത്തില്‍ കൂടുതല്‍ അഴിച്ചു പണി നടക്കല്‍ അനിവാര്യമാണെന്നും ഈ സാഹചര്യത്തില്‍ നരേഷ് ഗോയാല്‍ ബോര്‍ഡ് അംഗം രാജിവെക്കണമെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. നരേഷ് ഗോയാലിന്റെ ഭാര്യ അടക്കം മൂന്ന് പേര്‍ പുറത്തുപോകണമെന്നാണ് എസ്ബിഐ ആവശ്യപ്പെടുന്നത്. 

പ്രതിസന്ധി മൂലം ജെറ്റ് എയര്‍വേസില്‍ നിന്ന് കൂടുതല്‍ പൈലറ്റുമാരും രാജിവെച്ചിട്ടുണ്ട്. മറ്റ് കമ്പനികളിലേക്ക് ജോലിക്ക് അപേക്ഷിച്ചുവെന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. മാനേജ്‌മെന്റ് തലത്തില്‍ അഴിച്ചുപണിയില്ലാതെ  മാറ്റങ്ങള്‍ കൊണ്ടുവരാനാകില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ജെറ്റ് എയര്‍വേസില്‍ ഇനി നിക്ഷേപമില്ലെന്ന് എത്തിഹാദ് അറിയിച്ചതോടെയാണ് എസ്ബിഐ അടക്കമുള്ള ബാങ്കുകളെ സഹായം ജെറ്റ് എയര്‍വേസ് തേടയിത്. 

ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം നിരവധി സര്‍വീസുകളാണ് റദ്ദ് ചെയ്തത്. അതേസമയം ജെറ്റിനെ പുനസ്ഥാപിക്കാനുള്ള നീക്കവുമായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. നാഷണല്‍ ഇന്‍വവെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്( എന്‍ഐഎഫ്), സ്റ്റേറ്റ് ബാങ്ക്  ഓഫ് ഇന്ത്യ എന്നീ സാമ്പത്തിക സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ ജെറ്റിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിക്കങ്ങള്‍ നടത്തുന്നത്. 

 

Related Articles

© 2024 Financial Views. All Rights Reserved