സൈബര്‍ സുരക്ഷയ്ക്കായി എസ്ബിഐയുടെ ജനറല്‍ ഇന്‍ഷുറന്‍സ് പദ്ധതി

April 24, 2019 |
|
Insurance

                  സൈബര്‍ സുരക്ഷയ്ക്കായി എസ്ബിഐയുടെ ജനറല്‍ ഇന്‍ഷുറന്‍സ് പദ്ധതി

ന്യൂഡല്‍ഹി: സൈബര്‍ ആക്രമണം മൂലം സാമ്പത്തിക തകര്‍ച്ച നേരിടുന്ന ബിസിനസ് രംഗത്തെ ആളുകള്‍ക്ക് എസ്ബിഐയുടെ  പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി. പ്രതിച്ഛായ നഷ്ടത്തിനും പരിരക്ഷ നല്‍കുന്നിന് വേണ്ടിയും എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. ഇടത്തരം, ചെറുകിട സംരംഭകരെയും മികച്ച നിലവാരം കൈവരിക്കുന്നവരെയുമാണ് എസ്ബിഐ ഈ മേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക. 

സൈബര്‍ സുരക്ഷയില്‍ പ്രത്യേക പദ്ധതിയായി കൊണ്ടുവരാനാണ് എസ്ബിഐ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹാക്കിങ്, വ്യ്ക്തി വിവരങ്ങള്‍ ചോര്‍ത്തലടക്കമുള്ള അപകടത്തില്‍ നിന്ന ബിസിനസ് സംഭരംഭകര്‍ക്ക് ആശ്വാസം പകരുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബിസന്‌സ് മേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് സൈബര്‍ രംഗത്ത് കൂടുതല്‍ പരിരക്ഷ നല്‍കുമെന്നാണ് എസ്ബിഐ അറിയിച്ചത്. 

പദ്ധതി നടപ്പിലാക്കിയത് ശേഷം എല്ലാ മേഖലയിലെ സംരംഭകരെയും പദ്ധതിയുടെ ഭാഗമാക്കും. ഡിജിറ്റല്‍ വത്ക്കരണം വ്യാപകമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐ ഇത്തരമൊരു സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. 

 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved