ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ എസ്ബിഐയും പലിശ നിരക്ക് കുറച്ചു; വായ്പാ സ്ഥിര നിക്ഷേപ പലിശയും കുറച്ചു

March 28, 2020 |
|
News

                  ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ എസ്ബിഐയും പലിശ നിരക്ക് കുറച്ചു; വായ്പാ സ്ഥിര നിക്ഷേപ പലിശയും കുറച്ചു

മുംബൈ: ആര്‍ബിഐ റിപോ നിരക്ക് കുറച്ചതിനുപിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയും പലിശനിരക്ക് കുറച്ചു. കോവിഡ്-19 ഭീതിയാണ് വായ്പ കുറക്കാന്‍  ഇടയാക്കിയത്. സാമ്പത്തിക  ആഘാതം അനുവഭിക്കുന്ന ബിസനസ് സംരംഭകര്‍ക്ക് വായ്പ അനുവദിക്കാന്‍ എസ്ബിഐ തീരുമാനിച്ചിട്ടുണ്ട്.  വായ്പ-സ്ഥിരനിക്ഷേപ പലിശനിരക്കുകള്‍ കുത്തനെ കുറച്ചു. വായ്പപ്പലിശയില്‍ 0.75 ശതമാനമാണ് കുറവ്. സ്ഥിരനിക്ഷേപ പലിശ 0.20 ശതമാനംമുതല്‍ ഒരു ശതമാനംവരെ കുറച്ചു.

ഇതനുസരിച്ച് രണ്ടുകോടി രൂപവരെ ഏഴുദിവസംമുതല്‍ 45 ദിവസംവരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നാലുശതമാനത്തില്‍നിന്ന് 3.5 ശതമാനമായി കുറഞ്ഞു. 46 ദിവസംമുതല്‍ 179 ദിവസംവരെ അഞ്ചുശതമാനത്തില്‍നിന്ന് 4.5 ശതമാനമായി കുറയും. 180 ദിവസംമുതല്‍ ഒരു വര്‍ഷംവരെ 5.5 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറച്ചു.

ഒരു വര്‍ഷത്തിനു മുകളില്‍ എല്ലാ കാലാവധിയിലും 5.9 ശതമാനത്തില്‍നിന്ന് 5.7 ശതമാനമാക്കി. രണ്ടു കോടിക്കുമുകളിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഏഴുമുതല്‍ 45 ദിവസംവരെ നാലുശതമാനത്തില്‍നിന്ന് 3.5 ശതമാനമാക്കിയിട്ടുണ്ട്. 46 ദിവസം മുതല്‍ 179 ദിവസംവരെ 4.5 ശതമാനമായിരുന്നത് 3.5 ശതമാനമായി. 180 ദിവസം മുതല്‍ മുകളിലേക്ക് എല്ലാ കാലാവധിയിലും 4.6 ശതമാനമായിരുന്നത് 3.70 ശതമാനമായിമാറും. എല്ലാ വിഭാഗത്തിലും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അരശതമാനം പലിശ അധികം ലഭിക്കും. മാര്‍ച്ച് 28 മുതല്‍ പുതിയ നിക്ഷേപനിരക്കുകള്‍ പ്രാബല്യത്തിലാകും.

റിപോ-എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് നിരക്കുകളിലുള്ള വായ്പപ്പലിശ 0.75 ശതമാനം വീതം കുറയും. എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്കിനെ അടിസ്ഥാനമാക്കിയുള്ള പലിശനിരക്ക് 7.80 ശതമാനത്തില്‍നിന്ന് 7.05 ശതമാനമായാണ് കുറയുക. റിപോ നിരക്കിനെ അടിസ്ഥാനമാക്കിയുള്ളത് 7.40 ശതമാനത്തില്‍നിന്ന് 6.65 ശതമാനമായി കുറയും. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും.

ബിസിസനസ് സംരംഭകരെയും സംരഷിക്കും

കോവിഡ്-19 ഭീതി മൂലം സാമ്പത്തിക ആഘാതം അനുഭവിക്കുന്ന  ബിസിനസുകള്‍ക്ക് വന്‍ പിന്തുണയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതിമേഖലാ ബാങ്കായ എസ്ബിഐ രംഗത്ത്.  കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍  ബിസിനസ് സംരംഭങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക ആഘാതത്തെ ചെറുത്ത തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ എസ്ബിഐ ഇപ്പോള്‍ വായ്പ നല്‍കുന്നത്.  കോവിഡ്-19 ഭീതി മൂലം  ക്രെഡിറ്റ് ലൈന്‍  (CECL) വഴി 200 കോടി രൂപയോളം അവുവദിക്കാനാണ് നീക്കം.  അതേസമയം 2020 ജൂണ്‍ വരെ രാജ്യത്തെ ബിസിനസ് സംരംഭകര്‍ക്ക് വായ്പാ ലഭിച്ചേക്കും.  വായ്പയുടെ ആകെ പലിശ നിരക്ക്  ഒരു വര്‍ഷത്തേക്ക്  7.25 ശതമാനമായിരിക്കും.  

എന്നാല്‍ വായ്പ എല്ലാ എക്കൗണ്ടുമകള്‍ക്കും ലഭിച്ചേക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതായത് എസ്എംഎ ഒഴികെയുള്ള എല്ലാ എക്കൗണ്ടുടമകള്‍ക്കും മാര്‍ച്ച് 16 മുതല്‍ വായ്പാ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  മറ്റ് എക്കൗണ്ടുടമകള്‍  സിഇസിഎല്‍ വായ്പ എടുക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. കോവിഡ്-19 ഭീതീ മൂലം രാജ്യത്തെ ബിസിനസ് മേഖലയിലെ തകര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടാണ് എസ്ബിഐ ഊര്‍ജിത നടപടികള്‍  സ്വീകരിക്കുന്നത്.  കോവിഡ്-19 ഭീതിമൂലം രാജ്യത്തെ 50 ശതമാനം വരുന്ന ബിസിനസ്   സംരംഭങ്ങള്‍ തകര്‍ച്ചിയിലേക്ക് നീങ്ങുമെന്നും, വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തുമെന്നും  പ്രമുഖ വ്യവസായ സംഘടനയായ ഫിക്കി വ്യക്തമാക്കിയത്. വരുമാനത്തില്‍ ഭീമമായ ഇടിവ് 80 ശതമാനത്തോളം ബിസിനസ് സംരംഭങ്ങളെയും ബാധിച്ചേക്കും.  

Related Articles

© 2024 Financial Views. All Rights Reserved