എസ്ബിഐ ക്വിക്ക് ആപ്പ്; എസ്എംഎസ് അല്ലെങ്കില്‍ മിസ്ഡ് കോള്‍; ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല; എസ്ബിഐയുടെ വിവിധ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

January 13, 2020 |
|
Banking

                  എസ്ബിഐ ക്വിക്ക് ആപ്പ്; എസ്എംഎസ് അല്ലെങ്കില്‍ മിസ്ഡ് കോള്‍; ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല; എസ്ബിഐയുടെ വിവിധ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിക്കാതെ തന്നെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനും, മിനി സ്റ്റേറ്റ്‌മെന്റ് എടുക്കാനും, ചെക്ക് ബുക്കിനുള്ള അപേക്ഷ നല്‍കാനും ഒക്കെ ഇനി എസ്ബിഐ ക്വിക്ക് ആപ്പ് സഹായകരമാകും.

അവസാന ആറുമസാത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, പലിശ സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം എസ്ബിഐ ക്വക്ക് ആപ്പ് വഴി ലഭിക്കും. ബാങ്ക് അവധി ദിവസങ്ങളും ആപ്പിലൂടെ അറിയാം.

രജിസ്റ്റര്‍ ചെയ്യാന്‍

'REG Account Number' എന്ന് 09223488888 രജിസ്ട്രേഡ് മൊബൈല്‍ നമ്പറില്‍നിന്ന് എസ്എംഎസ് അയയ്ക്കുക.

വിജയകരമായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ആവിവരം ലഭിക്കും.

തുടര്‍ന്ന് സേവനം ഉപയോഗിക്കാം.

അക്കൗണ്ട് ബാലന്‍സ് അറിയാന്‍

'BAL' എന്ന് 09223766666 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയയ്ക്കുക. അല്ലെങ്കില്‍ മിസ് കോള്‍ ചെയ്യുക.

മിനി സ്റ്റേറ്റ്മെന്റ് ലഭിക്കാന്‍

09223866666 എന്ന നമ്പറിലേയ്ക്ക് മിസ് കോള്‍ ചെയ്യുക. അല്ലെങ്കില്‍, 'MSTMT' എന്ന് എസ്എംഎസ് ചെയ്യുക.

ചെക്ക് ബുക്കിനുള്ള അപേക്ഷ

09223588888 എന്ന നമ്പറിലേയ്ക്ക് 'CHQREQ' എന്ന് എസ്എംഎസ് അയയ്ക്കുക. അപ്പോള്‍ ഉപഭോക്താവിന് തിരിച്ച് എസ്എംഎസ് ലഭിക്കും. അതിനുശേഷം 'CHQACCY6-digit number received in SMS'- എന്നിങ്ങനെയുള്ള ഫോര്‍മാറ്റില്‍ എസ്എംഎസ് അയയ്ക്കുക.

പലിശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍

HLI എന്ന ഫോര്‍മാറ്റില്‍ 09223588888 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയയ്ക്കുക.

ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍

എടിഎം കാര്‍ഡ് നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താല്‍ എസ്എംഎസ് വഴി ബ്ലോക്ക് ചെയ്യാം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍നിന്ന് അതിനായി 'BLOCKXXXX ഫോര്‍മാറ്റില്‍ 567676ലേയ്ക്ക് എസ്എംഎസ് അയക്കാം. XXXX-എന്നത് നിങ്ങളുടെ കാര്‍ഡിലെ അവസാനത്തെ നാല് അക്കങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

തിരിച്ച് സന്ദേശം ലഭിക്കും. അപേക്ഷയുടെ നമ്പര്‍, ബ്ലോക്ക് ചെയ്ത തിയതിയും സമയവും അതിലുണ്ടാകും.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved