എസ്ബിഐയുടെ ദേശീയ മെഗാ കസ്റ്റമര്‍ മീറ്റ്; ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുക ലക്ഷ്യം

May 25, 2019 |
|
Banking

                  എസ്ബിഐയുടെ ദേശീയ മെഗാ കസ്റ്റമര്‍ മീറ്റ്; ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുക ലക്ഷ്യം

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കളുടെ പരാതികള്‍ മനസിലാക്കാനും സേവനങ്ങളെ മെച്ചപ്പെടുത്താനും മെയ് 28 ന് ദേശീയ തലത്തില്‍ മെഗാ കസ്റ്റമര്‍ മീറ്റ് സംഘടിപ്പിക്കുന്നു. ഇന്ത്യയിലുടെനീളം വരുന്ന  17 ഓളം ലോക്കല്‍ ഹെഡ് ഓഫീസിന് കീഴില്‍ വരുന്ന  500 ല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഒരു ലക്ഷം ഉപഭോക്താക്കളുമായി ഇടപഴകുന്നതാണ്  ഈ പദ്ധതി. 

സംസ്ഥാനത്തെ ഉപഭോക്കതാക്കള്‍ക്ക് 29 കേന്ദ്രങ്ങളിലായി പങ്കെടുക്കാം. ഈ മെഗാ കസ്റ്റമര്‍ മീറ്റിംഗില്‍ ഉപഭോക്താവിനെ സഹായിക്കുകയും ഞങ്ങളുടെ ബ്രാഞ്ചുകളില്‍ മെച്ചപ്പെട്ട അനുഭവത്തിലൂടെ അവരുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ പി. കെ. ഗുപ്ത പറഞ്ഞു. യോഗത്തില്‍ ബാങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

യോഗത്തില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ ബാങ്ക് സ്റ്റാഫുകളുമായി സംവദിക്കാന്‍ അവസരമുണ്ടാകും. സേവനങ്ങളിലെ ഫീഡ്ബാക്കും നിര്‍ദ്ദേശങ്ങളും പങ്കിടാനും സാധിക്കും. മറ്റ് ബാങ്കിങ് ചാനലുകളെ കുറിച്ചും യോനോ എസ്ബിഐ  ഉപയോഗിക്കുന്നതിനും എസ്ബിഐ ഉപഭോക്താക്കളെ ബാങ്ക് അധികാരികള്‍ ബോധവത്കരിക്കും.

 

Related Articles

© 2024 Financial Views. All Rights Reserved