ജാഗ്വര്‍ ലാന്റ് റോവറിന് പങ്കാളികളെ തേടി ടാറ്റാ ഗ്രൂപ്പ്

November 13, 2019 |
|
News

                  ജാഗ്വര്‍ ലാന്റ് റോവറിന് പങ്കാളികളെ തേടി ടാറ്റാ ഗ്രൂപ്പ്

ദില്ലി: ടാറ്റയുടെ ആഡംബര ബ്രാന്റായ ജാഗ്വര്‍ ലാന്റ് റോവറിന് പങ്കാളികളെ അന്വേഷിച്ച് കമ്പനി. നിലവിലുള്ള ഈ ബ്രാന്റിന്റെ നഷ്ടം നികത്തുന്നതിനും ഭാവിയില്‍ ഇലക്ടര്ിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് ഫണ്ട് കണ്ടെത്താനുമാണ് ടാറ്റാഗ്രൂപ്പിന്റെ പുതിയ നീക്കങ്ങള്‍. ചൈനീസ് കമ്പനി ഷീജിയാങ് ഗീലി ഹോള്‍ഡിങ് ഗ്രൂപ്പ് ,

ജര്‍മന്‍ കാര്‍ നിര്‍മാതാവ് ബിഎംഡബ്യു എജിയെയുമാണ് ടാറ്റാ ഗ്രൂപ്പ് സമീപിച്ചിരിക്കുന്നത്. കമ്പനികളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും പങ്കാളികളോട് തുറന്നസമീപനമാണ് തങ്ങള്‍ക്കുള്ളതെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.ചൈന,വടക്കേ അമേരിക്ക,യൂറോപ്പ്  എന്നിവിടങ്ങളില്‍ ജാഗ്വറിന് കനത്ത തിരിച്ചടിയാണ് വിപണിയില്‍ നേരിട്ടത്.

ഇതേതുടര്‍ന്നാണ് പുതിയ മാര്‍ഗങ്ങള്‍ തേടാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. സെപ്തംബറില്‍ മികച്ച വിപണി ആയിരുന്ന ചൈനയില്‍45% ഇടിവാണ് നേരിട്ടിരുന്നത്. ആഗോളമാന്ദ്യവും, വ്യാപാരയുദ്ധവും ,ബ്രക്‌സിറ്റുമൊക്കെ ഇവര്‍ക്ക് തിരിച്ചടിയായി. ഗീലിയുമായുള്ള സഹകരണത്തിലൂടെ ചൈനയിലെ വിപണി തിരിച്ചുപിടിക്കാമെന്ന മോഹവും ടാറ്റാ ഗ്രൂപ്പിനുണ്ട്. ബിഎംഡബ്യുവുമായുള്ള സഹകരണമാണെങ്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ ടെക്‌നോളജിയും നൂതനമായ എഞ്ചിനുമാണ്  നേടാനാകുക.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved