മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നികുതി ഇളവ് നല്‍കും

May 24, 2019 |
|
News

                  മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നികുതി ഇളവ് നല്‍കും

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നികുതിയിളവിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മുതിര്‍ന്ന പൗരര്‍ക്ക് 15 എച്ച് ഫോം വഴി നിക്ഷേപങ്ങളില്‍ നികുതിയിളവ് ലഭിച്ചേക്കും. രണ്ടര ലക്ഷം രൂപ വരെ  ആണ് നികുതിയിനത്തില്‍ ഇളവ് ലഭിക്കുനുള്ള ഏറ്റവും ചുരുങ്ങിയ പരിധി നിശ്ചയിച്ചിട്ടുള്ളത്. 

എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ ഇത് അഞ്ച്  ലക്ഷമാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 15 എച്ച് ഫോമില്‍ ഭേദഗതി വരുത്തിയിട്ടുള്ളത്. അതേസമയം ഇതിന്റെ ഗുണം മൂന്ന് കോടി വരുന്ന മധ്യവര്‍ഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗരന്‍മാര്‍ക്ക്  ലഭിക്കും . കഴിഞ്ഞ ദിവസമാണ് 15 എച്ച് ഫോം ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

 

Related Articles

© 2024 Financial Views. All Rights Reserved