സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തില്‍

July 24, 2020 |
|
Trading

                  സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തില്‍

മുംബൈ: ആഴ്ചയിലെ അവസാന വ്യാപാര ദിനത്തില്‍ നഷ്ടം കുറച്ച് ഓഹരി വിപണി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നേട്ടവും ഐടി, ഊര്‍ജം ഓഹരികളിലെ കുതിപ്പുമാണ് വിപണിയെ പിടിച്ചുനിര്‍ത്തിയത്. സെന്‍സെക്സ് 39.35 പോയിന്റ് നഷ്ടത്തില്‍ 38101.12ലും നിഫ്റ്റി 21.30 പോയിന്റ് താഴ്ന്ന് 11194.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1055 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1557 ഓഹരികള്‍ നഷ്ടത്തിലായി. 140 ഓഹരികള്‍ക്ക് മാറ്റമില്ല.

എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. സീ എന്റര്‍ടെയ്ന്‍മെന്റ്, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, എസ്ബിഐ, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related Articles

© 2024 Financial Views. All Rights Reserved