ഓഹരി വിപണി നേരിയ നഷ്ടത്തില്‍; സെന്‍സെക്‌സ് 38.44 പോയിന്റ് താഴ്ന്നു

October 24, 2019 |
|
Trading

                  ഓഹരി വിപണി നേരിയ നഷ്ടത്തില്‍; സെന്‍സെക്‌സ് 38.44 പോയിന്റ് താഴ്ന്നു

നിയമസഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകളിലുള്ള ആശങ്കകള്‍ മൂലം ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകരുടെ കൂട്ട പിന്‍മാറ്റമാണ് രൂപപ്പെട്ടിട്ടുള്ളത്. ഇന്ന് നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 38.44 പോയിന്റ് താഴ്ന്ന് 39020.39 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 21.50 പോയിന്റ് താഴ്ന്ന് 11582.60 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1070 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1367 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

ഭാരതി എയര്‍ടെല്‍ (3.33%), റിലയന്‍സ് (3.16%), റിലയന്‍സ് (2.49%), എയ്ച്ചര്‍ മോട്ടോര്‍സ് (2.49%), എച്ച്‌സിഎല്‍ ടെക് (2.18%), ടൈറ്റാന്‍ കമ്പനി (1.92%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്. 

അതേസമയം വിപണി രംഗത്ത് രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഭാരതി ഇന്‍ഫ്രാട്രെല്‍ (-8.41%), യെസ് ബാങ്ക് (-5.66%), ഗ്രാസിം (-5.05), എസ്ബിഐ (-4.70), ഗെയ്ല്‍ (-3.73%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പടുത്തിയിട്ടുള്ളത്. 

വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഇടപാടുകള്‍ നടന്നു. ഭാരതി എയര്‍ടെല്‍ (2,706.90), എസ്ബിഐ (1,678.51), ഇന്‍ഫോസിസ് (1,630.72), റിലയന്‍സ് (1,486.92), മാരുതി സുസൂക്കി (1,226.13) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഇടപാടുകള്‍ അധികരിച്ചത്.

Related Articles

© 2024 Financial Views. All Rights Reserved