ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍; സെന്‍സെക്സ് 24 പോയിന്റ് താഴ്ന്നു

August 05, 2020 |
|
Trading

                  ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍;  സെന്‍സെക്സ് 24 പോയിന്റ് താഴ്ന്നു

മുംബൈ: മികച്ച നേട്ടത്തിലായിരുന്ന ഓഹരി സൂചികകള്‍ ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 24.58 പോയിന്റ് താഴ്ന്ന് 37,663.33 ലും നിഫ്റ്റി 6.40 പോയിന്റ് നഷ്ടത്തില്‍ 11107.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1611 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 994 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികള്‍ക്ക് മാറ്റമില്ല.

ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. യുപിഎല്‍, എച്ച്ഡിഎഫ്സിലൈഫ്, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലോഹം, വാഹനം, അടിസ്ഥാന സൗകര്യവികസനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഊര്‍ജം, ഫാര്‍മ ഓഹരികള്‍ വില്‍പന സമ്മര്‍ദം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related Articles

© 2024 Financial Views. All Rights Reserved