സെന്‍സെക്സ് 552 പോയിന്റ് ഇടിഞ്ഞു; വിപണി നഷ്ടത്തില്‍

June 15, 2020 |
|
Trading

                  സെന്‍സെക്സ് 552 പോയിന്റ് ഇടിഞ്ഞു; വിപണി നഷ്ടത്തില്‍

മുംബൈ: ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. സെന്‍സെക്സ് 552.09 പോയിന്റ് നഷ്ടത്തില്‍ 33228.80ലും നിഫ്റ്റി 159.20 പോയിന്റ് താഴ്ന്ന് 9813.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1308 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1223 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല.

ഗെയില്‍, വിപ്രോ, എച്ച്സിഎല്‍ ടെക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഇന്‍ഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒഴികെയുള്ളവ നഷ്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനത്തോളം താഴ്ന്നു.

Related Articles

© 2024 Financial Views. All Rights Reserved