രണ്ടാം ദിവസവും ഓഹരി വിപണി തകര്‍ച്ചയില്‍; സെന്‍സെക്‌സ് 188.26 പോയിന്റ് താഴ്ന്നു; വിവിധ കമ്പനികളുടെ ഓഹരികളും തകര്‍ച്ച നേരിട്ടു

January 28, 2020 |
|
Trading

                  രണ്ടാം ദിവസവും ഓഹരി വിപണി തകര്‍ച്ചയില്‍;  സെന്‍സെക്‌സ് 188.26 പോയിന്റ് താഴ്ന്നു; വിവിധ കമ്പനികളുടെ ഓഹരികളും തകര്‍ച്ച നേരിട്ടു

ഓഹരി വിപണി രണ്ടാം ദിവസവും നിലംപൊത്തി. ചൈനയില്‍ ആകമാനം പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ആഗോള തലത്തിലും പടരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് കൂട്ടത്തോടെ പിന്‍മാറുന്ന സ്ഥിതിയാണ് രൂപപ്പെട്ടിട്ടുള്ളത്. മോശം ധനസ്ഥിതി മൂലം രൂപയുടെ മൂല്യവും തകര്‍ന്നു. ബിഎസ്ഇ, എന്‍എസ്ഇകളിലെ ഓഹരികളില്‍ ഇത് മൂലം ഇടിവുണ്ടാക്കി. മറ്റല്‍, ഇന്‍ഫ്രാ, ആട്ടോ, ബാങ്ക്. ഊര്‍ജം തുടങ്ങിയ മേഖലകളില്‍ രണ്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  188.26 പോയിന്റ് താഴ്ന്ന് അതായത്  0.46 ശശതമാനം ഇടിവ് രേഖപ്പെടുത്തി 40966.86 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 63.20 പോയിന്റ് താഴ്ന്ന് 0.52 ശതമാനം ഇടിവ് രേഖപ്പെടുത്തി 12055.80 ത്തിലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  നിലവില്‍  985 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും,  1511 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളകത്.  

ബിപിസിഎല്‍ (2.82%), എച്ച്ഡിഎഫ്‌സി (1.49%), ബജാജ് ഫിനാന്‍സ് (1.17%),  സണ്‍ഫാര്‍മ്മ (1%),  എച്ച്ഡിഎഫ്‌സി (0.82%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയിയിട്ടുള്ളത്. 

വ്യാപാരത്തില്‍ രൂപപ്പെട്ട ചില സമ്മര്‍ദ്ദം കാരണം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി.  ഭാരതി എയര്‍ടെല്‍ (-4.50%), വേദാന്ത (-4.47%), ടാ്റ്റാ സ്റ്റീല്‍ (-3.50%),  ടാറ്റാ മോട്ടോര്‍സ് (-3.35%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-2.87) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.   

എന്നാല്‍ വ്യാപാരത്തിലെ ചില ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്.  റിലയന്‍സ് (1,650.61), എച്ച്ഡിഎഫ്‌സി (1,628.75), ഭാരതി എയര്‍ടെല്‍ (1,527.35), ഐസിഐസി ബാങ്ക് (1,268.17), മാരുതി സുസൂക്കി (1,129.64) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.  

Related Articles

© 2024 Financial Views. All Rights Reserved