ഓഹരി വിപണിയില്‍ ഇന്ന് നേരിയ നേട്ടം; സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ അവസാനിച്ചു

November 11, 2019 |
|
Trading

                  ഓഹരി വിപണിയില്‍ ഇന്ന് നേരിയ നേട്ടം; സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ അവസാനിച്ചു

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തില്‍ അവസാനിച്ചു. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വകരിച്ചേക്കുമെന്ന പ്രതീക്ഷകളാണ് ഓഹരി വിപണിയില്‍ സ്ഥിരതയുണ്ടായിട്ടുള്ളത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 21.47 പോയിന്റ് ഉയര്‍ന്ന്  േ40345.08 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  11913.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1280 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1280 കമ്പനികളുട ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

സീ എന്റര്‍ടെയ്ന്‍ (6.23%), യെസ് ബാങ്ക് (5.87%), ബിപിസിഎല്‍ (2.95%), ഗെയ്ല്‍ (2.60%), ടാറ്റാ മോട്ടോര്‍സ് (1.75%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടായിട്ടുള്ളത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി.  (-2.51%),  ഹീറോ മോട്ടോകോര്‍പ്പ് (-2%), ഹിന്ദാല്‍കോ (-1.82%), വേദാന്ത (-1.80%), സിപ്ല (-1.65%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. 

വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. യെസ് ബാങ്ക് (1,926.75), ഐസിഐസിഐ ബാങ്ക് (1,926.75), എച്ച്ഡിഎഫ്‌സി (903.45), റിലയന്‍സ് (741.37%), എസ്ബിഐ (652.16) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved