ഓഹരി വിപണിയി്ല്‍ നേരിയ നേട്ടം; സെന്‍സെക്‌സ് 94.99 പോയിന്റ് ഉയര്‍ന്നു

October 23, 2019 |
|
Trading

                  ഓഹരി വിപണിയി്ല്‍ നേരിയ നേട്ടം; സെന്‍സെക്‌സ് 94.99 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണി ഇന്ന് നേരിയ നേട്ടത്തില്‍ അവസാനിച്ചു. വിപണി കേന്ദ്രകങ്ങളില്‍ സ്ഥിരത രൂപപ്പെടുന്ന  പ്രവണതയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഒക്ടോബര്‍ മുതല്‍ ഓഹരി വിപണികളില്‍ നേട്ടം രേഖപ്പെടുത്തുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുള്ളത്. കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചതും,ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട പ്രതീക്ഷകളും ഓഹരി വിപണിയില്‍ സ്ഥിരതയുണ്ടാകുന്നതിന് കാരണമായി. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 0.24 ശതമാനം ഉയര്‍ന്ന് 39058.83 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 94.99 പോയിന്റ് ഉയര്‍ച്ചയാണ് സെന്‍സെക്‌സ് രേഖപ്പെടുത്തിയത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 11604.10 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1215 കമ്പനിഖളുടെ ഓഹരികളിലാണ് ഇന്ന് നേട്ടവും, 1247 കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടവും രേഖപ്പെടുത്തി. 

എച്ച്‌സിഎല്‍ ടെക് (2.88%), എയ്ച്ചര്‍ മോട്ടോര്‍സ് (2.71%), മാരുതി സുസൂക്കി (2.54%), എസ്ബിഐ (1.83%), ടൈറ്റാന്‍ കമ്പനി (1.44%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്. 

അതേസമയം വ്യാപരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെട്ുത്തി. അദാനി പോര്‍ട്ട്‌സ് (-5.86%), ഭാരതി എയര്‍ടെല്‍ (-3.68%), സീ എന്റര്‍ടെയ്ന്‍ (-3..33%), വേദാന്ത (-1.94%), ഗ്രാസിം (1.71%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിദ കമ്പനികളുടെ ഓഹരികളിന്ന് ഭീമമായ ഇടപാടുപകളാണ് നടന്നിട്ടുള്ളത്. ഇന്‍ഫോസിസ് (3,936.81), യെസ് ബാങ്ക് (1,519.18), റിലയന്‍സ് (1,174.19), ആക്‌സിസ് ബാങ്ക് (1,155.11), ഐസിഐസിഐ ബാങ്ക് (1,146.68) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്. 

Related Articles

© 2024 Financial Views. All Rights Reserved