ഓഹരി വിപണിയില്‍ ഇന്ന് നേട്ടം; സെന്‍സെക്‌സ് 221 പോയിന്റ് ഉയര്‍ന്നു

November 06, 2019 |
|
Trading

                  ഓഹരി വിപണിയില്‍ ഇന്ന് നേട്ടം; സെന്‍സെക്‌സ് 221 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 221.55 പോയിന്റ് ഉയര്‍ന്ന്  40469.78 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 43.80 പോയിന്റ് ഉയര്‍ന്ന് 11961.00 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1197 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1282 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

സിപ്ല (2.78%), ഐസിഐസിഐ ബാങ്ക് (2.64%), ഇന്‍ഫോസിസ് (2.33%), എച്ച്ഡിഎഫ്‌സി (2.33%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1.73%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ടൈറ്റാന്‍ കമ്പനി (-9.95%), ഭാരതി എയര്‍ടല്‍ ( -3.26%), ഒഎന്‍ജിസി (-1.16%), മാരുതി സുസൂക്കി (-1.05%), ഐഒസി (-1.02%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധകമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. ടൈറ്റാന്‍ കമ്പനി (2,114.50), യെസ് ബാങ്ക് (1,552.31), ഇന്‍ഫോസിസ് (1,516.69), ഐസിഐസിഐ ബാങ്ക് (1,197.68), എസ്ബിഐ (1,020.69) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഇടപാടുകള്‍ നടന്നത്. 

Related Articles

© 2024 Financial Views. All Rights Reserved