ഓഹരി വിപണിയില്‍ രണ്ടാം ദിവസവും നേട്ടം; നാളെ റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ; സെന്‍സെക്‌സ് 41142.66ത്തില്‍

February 05, 2020 |
|
Trading

                  ഓഹരി വിപണിയില്‍ രണ്ടാം ദിവസവും നേട്ടം;  നാളെ റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ; സെന്‍സെക്‌സ് 41142.66ത്തില്‍

ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഓഹരി വിപണി നേട്ടത്തിലേക്കെത്തിയത്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാളെ അവസാനിക്കുന്ന പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ കുറവ് വരുത്തുമെന്ന പ്രതീക്ഷയും ഓഹരി വിപണിക്ക് തുണയായി.  നിലവില്‍ സേവന മേഖലയടക്കം ഏഴ് വര്‍ഷത്തിനിടെ ഉയര്‍ന്ന നേട്ടം കൈവരിച്ചത് ഓഹരി വിപണിക്ക് തുണയായി.  ജൈനുവരയില്‍ സേവന മേഖലയുടെ വളര്‍ച്ച പിഎംഐ സൂചികയില്‍ 55.5 ല്‍ എത്തി. 

മാനുഫാക്ചറിംഗ് മേഖല ഉയര്‍ന്ന വളര്‍ച്ച നിരാക്കിലേക്കെത്തിയത് ഓഹരി വിണിക്ക് പ്രതീക്ഷ നല്‍കുന്നു.ജനുവരി മാസത്തില്‍ മാനുഫാച്ചറിംഗ് മേഖലയിലെ വളര്‍ച്ച എട്ട് വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്.  ഉത്പ്പാദന മേഖലയില്‍  വളര്‍ച്ച കൈവരിക്കാന്‍ ഇതിലൂടെ സാധ്യമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, രാജ്യത്തെ നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ വളര്‍ച്ച ഉണ്ടാകുന്ന ലക്ഷണണങ്ങളാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്.  

ഐച്ച്എസ് മാര്‍ക്കറ്റ് സൂചികയായ പിഎംഐയില്‍ ജനുവരിയിലെ മാനുാഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ച 55.3 ലേക്കെത്തി. എട്ട് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വളര്‍ച്ചയാണിത്. അതേസമയം ഡിസംബറിലെ മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ പിഎംഐ സൂചികയില്‍ രേഖപ്പെടുത്തിയത് 52.7 ആണെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടവ് മൂലം ഓഹരി വിപണിക്ക് നേട്ടമുണ്ടാകുന്നതിന് കാരണമായി.  ഇത് മൂലം രൂപയുടെ മൂല്യം ഉയരുകയും ചെയ്തു.  രൂപയുടെ മൂല്യം ഇന്ന് എട്ട് പൈസയോളം ഉയര്‍ന്ന്  71.17 വരെ ഇന്ന് എത്തുകയും ചെയ്തു. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 353.28 പോയിന്റ് ഉയര്‍ന്ന്  അതായത്  0.87 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 41142.66 ലേക്കെത്തി. കഴിഞ്ഞ ദിവസം വരെ  സെന്‍സെക്‌സ്   40,789.38 വരെയാണ് സെന്‍സെക്്‌സ് സൂചിക ഉയര്‍ന്നത്.  ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 113.10  പോയിന്റ് ഉയര്‍ന്ന് 12092.80 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  

ടാറ്റാ മോട്ടോര്‍സ് (10.89%), യെസ് ബാങ്ക് (7.58%), ടാറ്റാ സ്റ്റീല്‍ (5.12%), ബിപിസിഎല്‍ (4.85%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (4.22%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടായത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തിയ  സീഎന്റര്‍ടെയ്ന്‍  (-7.30%), ഹീറോ മോട്ടോകോര്‍പ്പ് (-3.61%), ഡോ. റെഡ്ഡിസ് ലാബ്‌സ് (-3.35%), പവര്‍ ഗ്രിഡ് കോര്‍പ്പ് (-2.57%), മാരുതി സുസൂക്കി (-2.20%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ  ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്.  ടാറ്റാ മോട്ടോര്‍സ് (1,708.55), ഭാരതി എയര്‍ടെല്‍ (1,604.47), റിലയന്‍സ് (1,223.23), സീ എന്റര്‍ടെയ്ന്‍ (1,190.11), എച്ച്ഡിഎഫ്‌സി ബാങ്ക് (1,121.47), എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന്  ഭീമമായ ഇടപാടുകള്‍ നടന്നത്.

Related Articles

© 2024 Financial Views. All Rights Reserved