ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 160 പോയിന്റ് ഉയര്‍ന്നു

April 12, 2019 |
|
Trading

                  ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 160 പോയിന്റ് ഉയര്‍ന്നു

ഈ ആഴ്ചയിലെ വ്യാപാരത്തിലെ അവസാന ദിനമായ ഇന്ന് ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെക്‌സ് 160.10 പോയിന്റ് ഉയര്‍ന്ന് 38767.11 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 46.80 പോയിന്റ് ഉയര്‍ന്ന് 11,643.50 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1355 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1138 കമ്പനികളുടെ ഓഹരികളില്‍ നഷ്ടവുമാണ് ഉണ്ടായിട്ടുള്ളത്. 

ഗെയ്ല്‍ (4.10%), ഐടിസി (3.15%),  മാരുതി സുസൂക്കി (2.16%), സിപ്ല (1.84%), സീ എന്റര്‍ടെയ്ന്‍ (1.76%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടായിട്ടുള്ളത്. 

അതേസസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. ഇന്ത്യാബുള്‍സ് എച്ച്എസ്ജി  (-1.86%), ഐഒസി (-1.65%), ബജാജ് ഫൈനാന്‍്‌സ് (-1.28%), ഭാരതി എയര്‍ടെല്‍ (-1.27%), ലാര്‍സന്‍ (-1.24%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്. 

വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. റിലയന്‍സ് (795.08),മാരുതി സുസൂക്കി (682.84), ഐടിസി (667.09), ടിസിഎസ് (644.33), യെസ് ബാങ്ക് (582.31) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved