ഓഹരി വിപണിയില്‍ ഇന്ന് വന്‍ നേട്ടം; സെന്‍സെക്‌സ് 645 പോയിന്റ് ഉര്‍ന്നു

October 09, 2019 |
|
Trading

                  ഓഹരി വിപണിയില്‍ ഇന്ന് വന്‍ നേട്ടം; സെന്‍സെക്‌സ് 645 പോയിന്റ് ഉര്‍ന്നു

യുഎസ്-ചൈനാ വ്യാപാര ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചതോടെ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ അവസാനിച്ചു. രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയും ഓഹരി വിപണി നേട്ടത്തില്‍ അവസാനിക്കാന്‍ കാരണമായി. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 645.97 പോയിന്റ് ഉയര്‍ന്ന് 38177.95 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 186.90 പോയിന്റ് ഉയര്‍ന്ന്  11313.30 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1251 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1232 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 5.45%), ഭാരതി എയര്‍ടെല്‍ (5.23%), ഐസിഐസിഐ ബാങ്ക് (4.95%), എസ്ബിഐ (4.76%), ഉള്‍ട്രാടെക് സിമെന്റ് (4.47%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

അതസമയം വ്യാപാരത്തില്‍ രൂപപ്പെട്ടിട്ടുള്ള സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ്ഇന്ന് നഷ്ടം നേരിട്ടു. യെസ് ബാങ്ക് (-5.26%), ഹീറോ മോട്ടോകോര്‍പ്പ് (-2.60%), ടൈറ്റാന്‍ കമ്പനി (-2.28%), സീ എന്റര്‍ടെയ്ന്‍ (-2.21%), എച്ച്‌സിഎല്‍ ടെക് (-2.17%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമാമയ ഇടപാടുകള്‍ നടന്നു. എസ്ബിഐ (1,574.27), ഐസിഐസിഐ ബാങ്ക് (1,508.10), യെസ് ബാങ്ക് (1,485.78), എച്ച്ഡിഎഫ്‌സി ബാങ്ക് (1,070.17), റിലയന്‍സ് (1,065.22) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved