ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു

April 11, 2019 |
|
Trading

                  ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു

ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 21.66 പോയിന്റ് ഉയര്‍ന്ന് 38,607.01 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയയാ നിഫ്റ്റി 12.40 പോയിന്റ് ഉയര്‍ന്ന് 11,596.70 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1325 കമ്പനികകളുടെ ഓഹരികള്‍ നഷ്ടത്തിലും, 1,153 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണുള്ളത്. 

ഇന്ത്യാബുള്‍സ് എച്ച്എസ്ജി (2.60%), ബജാജ് ഫിന്‍സെര്‍വ് (1.88%), ഭാരതി എയര്‍ടെല്‍ (1.87%), ബജാജ് അട്ടോ (1.73%), ഡോ. റെഡ്ഡ്ി ലാബ്‌സ് (1.69%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടാക്കിയത്. 

അതേസമയം ചില കമ്പനികളുടെ ഓഹരകിളില്‍ നഷ്ടവും നേരിട്ടു. വേദാന്ത (-3.90%), ടാറ്റാ സ്റ്റീല്‍ (-1.60%), പവര്‍ ഗ്രിഡ് കോര്‍പ് (-1.36%), സണ്‍ ഫാര്‍മ (-1.36%), ഇന്‍ഫോസിസ് (-1.33%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്. 

അതേസമയം ചില കമ്പനികളില്‍ ആശയ കുഴപ്പവും നേരിട്ടു. ഇതിനെ തുടര്‍ന്ന് ഒഹാരി വിപണിയില്‍ കൂടുതല്‍ ഇടപാടുകളും നടക്കുന്നതിന് കാരണമായി. ടാറ്റാ മോട്ടോര്‍സ് (913.37), റിലയന്‍സ് (773.17), ടിസിഎസ് (691.16), ഇന്‍ഫോസിസ് (609.09), ഭാരതി എയര്‍ടെല്‍ (567.78) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്. 

 

Related Articles

© 2024 Financial Views. All Rights Reserved